Loading ...

Home International

തായ്​​വാന്റെ സ്വാത​ന്ത്ര്യം പ്രഖ്യാപിച്ചാല്‍ യുദ്ധമെന്ന്​ ചൈന

ബീജിംഗ്: തായ്‌വാനെ ഭീഷണിപ്പെടുത്തി വീണ്ടും ചൈനയുടെ മുന്നറിയിപ്പ്. സ്വാതന്ത്രത്തിനായുള്ള ഏതു ശ്രമവും യുദ്ധത്തിനുള്ള ആഹ്വാനമാണെന്നാണ് ബീജിംഗ് തായ്‌വാന് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നത്. മേഖലയില്‍ വ്യോമാഭ്യാസവും സൈനിക നീക്കവും പുരോഗമിപ്പിക്കുന്നതിനിടെയാണ് ചൈനയുടെ ഭീഷണി. തായ്‌വാനുമായുള്ള ബന്ധം ശക്തമായി തുടരുമെന്ന് പുതുതായി ചുമതലയേറ്റ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കിയതിന് പിന്നാലെയാണ് ചൈനയുടെ ഭീഷണി തായ്‌വാനെതിരെ വീണ്ടും മുഴങ്ങിയത്. ചൈനയുടെ ഭീഷണി നിര്‍ഭാഗ്യകരമെന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്. പരസ്പ്പരം ഏറ്റുമുട്ടുന്ന തരത്തിലേക്ക് യാതൊരു പ്രകോപനവും നല്ലതല്ലെന്നും അമേരിക്ക വ്യക്തമാക്കി. വിട്ടു നില്‍ക്കുന്ന സ്വന്തം പ്രവിശ്യ എന്ന നിലയില്‍ മാത്രമേ തായ് വാനെ കാണാനാകൂ എന്നതാണ് ബീജിംഗ് നയം. എന്നാല്‍ സ്വതന്ത്ര രാജ്യം എന്ന ചിന്ത ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും ബീജിംഗ് വ്യക്തമാക്കി.

Related News