Loading ...

Home International

അഫ്ഗാനില്‍ അവസാനിക്കേണ്ടത് യുദ്ധം; സൈനിക നീക്കത്തിന്റെ തീരുമാനം എടുത്തിട്ടില്ലെന്ന് പെന്റഗണ്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈന്യത്തെ അഫ്ഗാന്‍ മേഖലയില്‍ നിന്നും പിന്‍വലിക്കാനുള്ള തീരുമാനം എടുത്തിട്ടില്ലെന്ന് പെന്റഗണ്‍. യുദ്ധം അവസാനിപ്പിക്കണം എന്ന നയമാണ് ജോ ബൈഡന്റേതെന്നും അതിനാല്‍ സംയുക്ത ചര്‍ച്ചകളിലെ തീരുമാനം അനുസരിച്ചാകും കാര്യങ്ങള്‍ തീരുമാനിക്കുക എന്നും അമേരിക്കന്‍ പ്രതിരോധ വിഭാഗം അറിയിച്ചു. കരാര്‍ പ്രകാരം 14 മാസങ്ങള്‍കൊണ്ട് 12000 സൈനികരെയാണ് അമേരിക്ക പിന്‍വലിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ 2500 അമേരിക്കന്‍ സൈനികര്‍ മാത്രമേ അഫ്ഗാനിലുള്ളു. "ഈ യുദ്ധം പൂര്‍ണ്ണമായും അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ ആ നീക്കം ഉത്തരവാദിത്തത്തോടെ നടപ്പാക്കണമെന്നാണ് ബൈഡന്‍ ആഗ്രഹിക്കുന്നത്. സൈനികരുടെ എണ്ണത്തെ സംബന്ധിച്ച്‌ കൃത്യമായി മാസം തിരിച്ചുള്ള ഒരു തീരുമാനവും എടുക്കില്ല." പെന്റഗണ്‍ വ്യക്തമാക്കി. ട്രംപിന്റെ ഭരണകാലത്ത് താലിബാനേയും അഫ്്ഗാന്‍ ഭരണകൂടത്തേയും ദോഹയില്‍ ഒരുമിച്ചിരുത്തിയാണ് സമാധാന ചര്‍ച്ചകള്‍ നടത്തിയത്. അതിലും അഫ്ഗാന്‍ ഭരണകൂടത്തെ പ്രതിസന്ധിയിലാത്തി താലിബാന് കൂടുതല്‍ ഇളവുകള്‍ ലഭിക്കുകയും അമേരിക്കന്‍ സൈന്യത്തെ വന്‍തോതില്‍ വെട്ടിച്ചുരുക്കാനുമാണ് തീരുമാനമെടുത്തത്. ഇതിന്റെ മറപിടിച്ച്‌ താലിബാന്‍ ഭീകരര്‍ അക്രമം വര്‍ദ്ധിപ്പിച്ചതിനെതിരെ അഫ്ഗാന്‍ ഭരണകൂടം രംഗത്ത് വന്നിരുന്നു.

Related News