Loading ...

Home International

നെതര്‍ലന്‍ഡ്​സില്‍ ലോക്​ഡൗണ്‍ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുന്നു

ആം​സ്​​റ്റ​ര്‍​ഡാം: പു​തി​യ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ര്‍​ന്ന്​ നെ​ത​ര്‍​ല​ന്‍​ഡ്​​സി​ല്‍ ജ​ന​ങ്ങ​ള്‍ വ​ന്‍ പ്ര​തി​ഷേ​ധ​ത്തി​ല്‍. പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന്​ രാ​ജ്യ​ത്തു​ട​നീ​ളം 240ല​ധി​കം ആ​ളു​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി ഡ​ച്ച്‌​ പൊ​ലീ​സ്​ അ​റി​യി​ച്ചു. രാ​ത്രി​യി​ലു​ള്ള ക​ര്‍​ഫ്യൂ ഉ​ള്‍​െ​പ്പ​ടെ, കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ രീ​തി​യി​ലു​ള്ള കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക്​ ക​ട​ന്ന​തോ​ടെ ത​ല​സ്ഥാ​ന​മാ​യ ആം​സ്​​റ്റ​ര്‍​ഡാം ഉ​ള്‍​പ്പെ​ടെ ഡ​ച്ച്‌ ന​ഗ​ര​ങ്ങ​ളി​ലും പ​ട്ട​ണ​ങ്ങ​ളി​ലും ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ടി​രു​ന്നു. കു​റ​ഞ്ഞ​ത് 10 പ​ട്ട​ണ​ങ്ങ​ളി​ലും ന​ഗ​ര​ങ്ങ​ളി​ലും പൊ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്ന് ഡ​ച്ച്‌ ദേ​ശീ​യ ബ്രോ​ഡ്കാ​സ്​​റ്റ​ര്‍ എ​ന്‍‌.​ഒ‌.​എ​സ് അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക്ക്​ സെ​ന്‍​ട്ര​ല്‍ ആം​സ്​​റ്റ​ര്‍​ഡാ​മി​ല്‍ ത​ടി​ച്ചു​കൂ​ടി​യ പ്ര​തി​ഷേ​ധ​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​ന്‍ പൊ​ലീ​സ്​ ജ​ല​പീ​ര​ങ്കി​യും നാ​യ്​​ക്ക​ളെ​യും ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി ദൃ​ക്​​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. 200 പേ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​െ​ങ്ക​ടു​ത്ത​താ​യും അ​തി​ല്‍ ക​ല്ലും പ​ട​ക്ക​വും വ​ലി​ച്ചെ​റി​ഞ്ഞ​വ​രെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​​ല്‍ എ​ടു​ത്ത​താ​യും അ​വ​ര്‍ വ്യ​ക്​​ത​മാ​ക്കി. വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ച്ചും ക​ല്ലു​ക​ളെ​റി​ഞ്ഞും പൊ​തു​മു​ത​ലു​ക​ള്‍ ന​ശി​പ്പി​ച്ചു​മാ​ണ്​ ക​ടു​ത്ത കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ പ്ര​തി​ഷേ​ധ​ക്കാ​ര്‍ അ​മ​ര്‍​ഷം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Related News