Loading ...

Home International

ഇറാനിൽ ചാവേര്‍ ആക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാനിലെ ബാഗ്ദാദില്‍ ഭീകരാക്രമണം. രണ്ടു ചാവേറുകള്‍ സ്വയം പൊട്ടിത്തെറിച്ചുണ്ടായ ആക്രമണത്തില്‍ പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇരുപതിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് സൂചന. തലസ്ഥാന നഗരത്തിലെ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ചാവേര്‍ ഭീകരന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നല്ല തിരക്കുണ്ടായിരുന്ന സമയമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. ബാഗ്ദാദിലെ തയാറാന്‍ ചത്വരത്തിലാണ് സ്‌ഫോടനം നടന്നത്. മൂന്ന് വര്‍ഷം മുന്‍പ് ബാഗ്ദാദിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് രണ്ട് ഭീകരന്മാരാണ് പൊട്ടിത്തെറിച്ചത്.

Related News