Loading ...

Home International

റഷ്യയോട് അലക്സി നവല്‍നിയെ വിട്ടയയ്ക്കണമെന്ന് യു.എന്‍

മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനെ വിമര്‍ശിച്ചതിന്റെ പേരില്‍ അറസ്റ്റിലായ അലക്സി നവല്‍നി(44)​യെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലോകാരാഷ്ട്രങ്ങള്‍. സ്വന്തംകാര്യം നോക്കിയാല്‍ മതിയെന്ന് റഷ്യയും തരിച്ചടിച്ചു. അറസ്റ്റ് അസ്വസ്ഥപ്പെടുത്തുന്നുവെന്നു വ്യക്തമാക്കിയ യു.എന്‍ മനുഷ്യാവകാശ വിഭാഗം വക്താവ് തുടര്‍നടപടികള്‍ നിയമാനുസൃതമാവണമെന്ന് ആവശ്യപ്പെട്ടു. ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടത്. കഴിഞ്ഞദിവസം അറസ്റ്റിലായ നവല്‍നിയെ പൊലീസ് സ്റ്റേഷനില്‍ തയാറാക്കിയ കോടതിയില്‍ ഹാജരാക്കി. അറസ്റ്റും തുടര്‍നടപടിയും നിയമവാഴ്ചയുടെ സമ്ബൂര്‍ണ തകര്‍ച്ചയുടെ സൂചനയാണെന്നും പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ ഭയന്നിരിക്കുകയാണെന്നും നവല്‍നി വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ സൈബീരിയയില്‍ ആഭ്യന്തര യാത്രയുടെ ഭാഗമായി വിമാനത്തില്‍ വച്ച്‌ നവല്‍നി കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ വിഷം കഴിച്ചാണ് കോമയിലായതെന്ന് കണ്ടെത്തി. വധശ്രമമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. നവല്‍നി വിദഗ്ദ്ധ ചികിത്സക്കായി ജര്‍മനിയിലേക്കും ​ കൊണ്ടുപോയി. മാസങ്ങള്‍ നീണ്ട ചികിത്സക്കൊടുവില്‍ ആരോഗ്യം തിരിച്ചുകിട്ടിയ​തോടെ നാട്ടിലേക്ക് തിരുച്ചുവരവെയാണ് അറസ്റ്റ് നടന്നത്.

Related News