Loading ...

Home International

പ്രതിരോധ രംഗത്ത് കൈകോര്‍ത്ത് ഇന്ത്യയും ഇസ്രായേലും

ജറുസലേം : പ്രതിരോധ രംഗത്ത് കൈകോര്‍ത്ത് ഇന്ത്യയും ഇസ്രായേലും. സംയുക്തമായി നിര്‍മ്മിച്ച മീഡിയം റേഞ്ച് ഉപരിതല ഭൂതല മിസൈല്‍ സംവിധാനം വിജയകരമായി പരീക്ഷിച്ചു. ഇസ്രായേല്‍ എയറോ സ്‌പേസ് ഇന്‍ഡസ്ട്രീസ് (ഐഎഐ) ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ ഏജന്‍സിയായ ഡിആര്‍ഡിഒയും ഐഎഐയും സംയുക്തമായാണ് മിസൈല്‍ സംവിധാനം വികസിപ്പിച്ചത്. കഴിഞ്ഞ ആഴ്ച മിസൈല്‍ സംവിധാനത്തിന്റെ ട്രയല്‍ പരീക്ഷണം സംഘടിപ്പിക്കുകയും, മിസൈലിന്റെ ഭാഗങ്ങളുടെ ഗുണനിലവാരം പരിശോധിക്കുകയും ചെയ്തിരുന്നു. മിസൈല്‍ സംവിധാനത്തിന്റെ പരീക്ഷണം വിജയിച്ചത് മിസൈല്‍ പ്രതിരോധ രംഗത്ത് നിര്‍ണ്ണായക വഴിത്തിരിവാകുമെന്ന് ഐഎഐ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയുടെ മൂന്ന് സേനാ വിഭാഗങ്ങള്‍ക്കും, ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സിനും വേണ്ടിയാണ് ഡിആര്‍ഡിഒയും ഐഎഐയും ചേര്‍ന്ന് മിസൈല്‍ സംവിധാനം വികസിപ്പിച്ചത്. ഇരു രാജ്യങ്ങളിലെയും പ്രതിരോധ കമ്ബനികളും മിസൈല്‍ സംവിധാനം നിര്‍മ്മിക്കുന്നതില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്. ആകാശത്ത് ശത്രുക്കള്‍ക്കെതിരെ ശക്തമായ പ്രതിരോധ കോട്ട തീര്‍ക്കാന്‍ കഴിവുള്ളവയാണ് ഉപരിതലത്തില്‍ നിന്നും വായുവിലേക്ക് തൊടുക്കാവുന്ന മിസൈല്‍ സംവിധാനം. 50 മുതല്‍ 70 കിലോമീറ്റര്‍ പരിധിവരെയുള്ള ലക്ഷ്യം ഭേദിക്കാന്‍ മിസൈലുകള്‍ക്കാകും. ഫേസ്- ഏരി റഡാറുകള്‍, കമാന്റ് ആന്റ് കണ്‍ട്രോള്‍, മൊബൈല്‍ ലോഞ്ചര്‍, ഇആര്‍എഫ് സീക്കറോടുകൂടിയ ഇന്റര്‍സെപ്‌ടേഴ്‌സ് എന്നിവ ഉള്‍പ്പെടുന്നതാണ് മിസൈല്‍ സംവിധാനം

Related News