Loading ...

Home International

ചൈനീസ് എംബസിയില്‍ നിന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസിയില്‍ നിന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥരോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ട് ചൈനയുടെ അസാധാരണ നീക്കം. എത്ര പേരെ പിന്‍വലിച്ചുവെന്നോ, എന്തിനാണ് ഈ നീക്കമെന്നോ വ്യക്തതയില്ല. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജോലിയുടെ ഭാഗമായി നടക്കുന്ന സാധാരണ നടപടിക്രമം മാത്രമാണ് ഇതെന്ന് ചൈനീസ് എംബസി വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യന്‍ ജീവനക്കാരുമായി മികച്ച ബന്ധമാണ് സൂക്ഷിക്കുന്നത് എന്നും എംബസി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അര്‍ത്ഥപൂര്‍ണമായ ഒരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയ്ക്ക് ശേഷമാണ് ചൈനയുടെ നീക്കം. ചര്‍ച്ചകള്‍ ഫലപ്രദമാകാത്ത സാഹചര്യത്തില്‍ അതിര്‍ത്തിയിലെ സൈനിക വിന്യാസം കുറയ്ക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ ടിക് ടോക് അടക്കമുള്ള നിരവധി ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മെയ് മാസങ്ങളിലാണ് കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് സൈന്യം കടന്നു കയറിയിരുന്നത്. ജൂണ്‍ 15ന് ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു.

Related News