Loading ...

Home International

അമേരിക്കയിലും ഫ്രാന്‍സിലും കാനഡയിലും യുഎഇയിലും ഇന്ത്യയിലും അതിതീവ്ര കൊറോണ വൈറസ്

ന്യൂഡല്‍ഹി: അതിതീവ്ര കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് വ്യാപിക്കുന്നു. അമേരിക്കയിലും ഫ്രാന്‍സിലും കാനഡയിലും യുഎഇയിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ ഇതുവരെ 7 പേര്‍ക്കാണ് അതിതീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശിലെ മീററ്റില്‍ രണ്ട് വയസുകാരിക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും മടങ്ങിയത്തിയ യ കുടുംബത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മാതാപിതാക്കളില്‍ കൊറോണ വൈറസിന്റെ പഴയ വകഭേദമാണ് കണ്ടെത്തിയത്. നേരത്തെ, യുകെയില്‍ നിന്നെത്തിയ ആറ് പേര്‍ക്ക് അതിതീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, നിലവില്‍ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെതിരെ വാക്സിന്‍ ഫലപ്രദമാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫ. കെ വിജയ് രാഘവന്‍ അറിയിച്ചു. ബ്രിട്ടണില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് അപകടകാരിയല്ല. വാക്സിന്‍ കുത്തിവെയ്പിലൂടെ മനുഷ്യ ശരീരത്തില്‍ ആന്റിബോഡികള്‍ ഉത്പ്പാദിപ്പിക്കപ്പെടുകയും പ്രതിരോധ ശേഷി വര്‍ദ്ധിക്കുകയുമാണ് ചെയ്യുന്നത്. വൈറസില്‍ വകഭേദം സംഭവിച്ചാലും വാക്സിന്‍ ഫലപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.

Related News