Loading ...

Home International

ക്രി​സ്​​മ​സ്​ ദി​ന​ത്തിലെ നാഷ്​വില്ലെ സ്​ഫോടനം; അമേരിക്കയി​ലെ ആദ്യ ചാവേറാക്രമണം

വാ​ഷി​ങ്​​ട​ണ്‍: ക്രി​സ്​​മ​സ്​ ദി​ന​ത്തി​ല്‍ അ​മേ​രി​ക്ക​യി​ലെ നാ​ഷ്​​വി​ല്ലെ​യി​ല്‍ എ.​ടി ആ​ന്‍​ഡ്​​ ടി ​സം​പ്രേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്​ സ​മീ​പ​മു​ണ്ടാ​യ ബോം​ബ്​ സ്​​ഫോ​ട​നം ചാ​വേ​റാ​ക്ര​മ​ണ​മെ​ന്ന്​ സ്ഥി​രീ​ക​രി​ച്ചു. അ​മേ​രി​ക്ക​ക്കാ​ര​നാ​യ 63കാ​ര​ന്‍ ആ​ന്‍​റ​ണി ക്വി​ന്‍ വാ​ര്‍​ണ​റാ​ണ്​ ചാ​വേ​റാ​യ​തെ​ന്ന്​ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍​ക്ക്​ പ​രി​ക്കേ​റ്റെ​ങ്കി​ലും മ​ര​ണം ഒ​ഴി​വാ​യി. സം​പ്രേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്​ കേ​ടു​പാ​ടു​ക​ളു​മു​ണ്ടാ​യി.

ബോം​ബ് സ്​​ഫോ​ട​ന​ത്തി​ന്​ ഉ​പ​യോ​ഗി​ച്ച വാ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച്‌​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ്​ ആ​ന്‍​റ​ണി ക്വി​ന്നി​ലേ​ക്ക്​ എ​ത്തി​ച്ച​ത്. സ്​​ഫോ​ട​ന​ത്തി​ല്‍ ക്വി​ന്നും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഡി.​എ​ന്‍.​എ പ​രി​ശോ​ധ​ന​യും സ്ഥ​ല​ത്തു​നി​ന്ന്​ ല​ഭി​ച്ച സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും ആ​ന്‍​റ​ണി ക്വി​ന്‍ ത​നി​ച്ചാ​ണ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന്​ സ്ഥി​രീ​ക​രി​ച്ചു. പ്ര​ദേ​​ശ​ത്തു​ള്ള​വ​ര്‍ ഒ​ഴി​ഞ്ഞു​പോ​ക​ണ​മെ​ന്ന ആ​ഹ്വാ​ന​ത്തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ്​ ​ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

എ​ന്നാ​ല്‍, അ​ക്ര​മി​യു​ടെ ല​ക്ഷ്യ​മെ​ന്താ​ണെ​ന്നും എ​വി​ടെ നി​ന്നാ​ണ്​ സ്​​ഫോ​ട​ക വ​സ്​​തു​ക്ക​ള്‍ കി​ട്ടി​യ​തെ​ന്നും വ്യ​ക്ത​മ​ല്ല. ലോ​ക​ത്തിന്റെ    പ​ല ഭാ​ഗ​ങ്ങ​ളി​ലും ചാ​വേ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ലും അ​മേ​രി​ക്ക​യു​ടെ സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ്​ ഇ​ങ്ങ​നെ​യൊ​രു സം​ഭ​വം.

5ജി ​സാ​​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ അ​മേ​രി​ക്ക​ന്‍ പൗ​ര​ന്മാ​രു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്താ​നി​ട​യു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്ന്​ ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഭീ​തി പ​ര​ന്നി​ട്ടു​ണ്ടെ​ന്നും അ​തി​നെ​തി​രെ ആ​യി​രി​ക്കാം ചാ​വേ​റാ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ര്‍​ട്ടു​ണ്ട്.

Related News