Loading ...

Home International

കാബൂളില്‍ ഇരട്ട സ്‌ഫോടനം; നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനത്ത് വീണ്ടും ബോംബാക്രമണം നടത്തി ഭീകരര്‍. ഇരട്ട സ്‌ഫോടനങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹന വ്യൂഹത്തിന് നേരെയാണ് ഭീകരരുടെ ബോംബാക്രമണം നടന്നത്. ആരെങ്കിലും മരണപ്പെട്ടതായി റിപ്പോര്‍ട്ടില്ല. കാബൂളിലെ പുള്‍-ഇ-ഷോക്ത, ചമന്‍-ഇ ഹൊസോരീ മേഖലകളിലാണ് ഭീകരാക്രമണം നടന്നത്. അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍വാങ്ങലിന് ശേഷം കഴിഞ്ഞ മൂന്ന് മാസത്തിനകം വലിയതോതിലുള്ള ഭീകരാക്രമണങ്ങളാണ് കാബൂളിലും സമീപ നഗരങ്ങളിലും തുടര്‍ച്ചയായി നടക്കുന്നത്. സര്‍ക്കാറും താലിബാനും നിരന്തരം നടത്തുന്ന ചര്‍ച്ചകളൊന്നും ഭീകരാക്രമണങ്ങള്‍ക്ക് കുറവ് വരുത്തുന്നില്ലെന്നാണ് സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

Related News