Loading ...

Home International

ബെയ്റൂട്ട് സ്ഫോടനം;പ്രധാനമന്ത്രിയും മൂ​ന്നു മ​ന്ത്രി​മാ​രും പ്ര​തികൾ

ബെ​യ്റൂ​ട്ട്: ലെ​ബ​നീ​സ് ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ല്‍ ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ അ​ത്യു​ഗ്ര​ന്‍ സ്ഫോ​ട​ന​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ഹ​സ​ന്‍ ദി​യാ​ബും മൂ​ന്നു മ​ന്ത്രി​മാ​രും പ്ര​തി​ക​ളാ​കും. തു​റ​മു​ഖ​ത്ത് ആ​റു വ​ര്‍​ഷം മു​ന്‍​ക​രു​ത​ലി​ല്ലാ​തെ സൂ​ക്ഷി​ച്ച 2,750 ട​ണ്‍ അ​മോ​ണി​യം നൈ​ട്രേ​റ്റി​നു തീ​പി​ടി​ച്ചു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ 204 പേ​ര്‍ മ​രി​ക്കു​ക​യും 6,500 പേ​ര്‍​ക്കു പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

അ​മോ​ണി​യം നൈ​ട്രേ​റ്റ് നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ല്‍ ഗു​രു​ത​ര​പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​കാ​മെ​ന്ന മു​ന്ന​റി​യി​പ്പ് ഔ​ദ്യോ​ഗി​ക​മാ​യി​ത​ന്നെ പ​ല​വ​ട്ടം പ്ര​ധാ​ന​മ​ന്ത്രി​ക്കു ല​ഭി​ച്ചി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​ചേ​ര്‍​ക്ക​പ്പെ​ടു​ന്ന​ത്. സ്ഫോ​ട​ന​ത്തി​നു പി​ന്നാ​ലെ രാ​ജി​വ​ച്ച ഹ​സ​ന്‍ ദി​യാ​ബ് കാ​വ​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി തു​ട​രു​ക​യാ​ണ്.

Related News