Loading ...

Home International

അമേരിക്കന്‍ ആപ്പുകള്‍ക്ക് നിരോധനം ഏർപ്പെടുത്തി ചൈന

ബീജിംഗ്: അമേരിക്ക തങ്ങളോട് കാണിക്കുന്നതിന് അതേ നാണയത്തില്‍ മറുപടിയുമായി ചൈന. അമേരിക്കന്‍ കമ്ബനികളുടേതായ 105 മൊബൈല്‍ ആപ്പുകളാണ് ചൈന നിരോധിച്ചത്. ചൂതുകളി, ഗെയിമുകള്‍, ലൈംഗികത, വ്യഭിചാരം, അക്രമം എന്നിവ പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണം പറഞ്ഞാണ് ആപ്പുകള്‍ നിരോധിച്ചത്. രാജ്യ രഹസ്യങ്ങളും ജനങ്ങളുടെ വ്യക്തിപരമായ വിശദാംശങ്ങളും ചോര്‍ത്തുന്നുവെന്ന പേരിലാണ് ചൈനയുടെ ആപ്പുകള്‍ അമേരിക്ക റ്ദ്ദാക്കിയത്. ചൈനയുടെ സൈബര്‍സ്‌പേസ് അഡ്മിനിസ്‌ട്രേഷനാണ് നടപടി പ്രഖ്യാപിച്ചത്. ഇതിനൊപ്പം ലോകവ്യാപകമായി വിനോദസഞ്ചാരികള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ട്രിപ് അഡൈ്വസറിന്റെ ആപ്പും നിരോധിച്ചതിലെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പൊതു സമൂഹത്തില്‍ നിന്നും വലിയ തോതില്‍ എതിര്‍പ്പ് വന്നതിനെ തുടര്‍ന്ന് നവംബര്‍ 5 മുതലാണ് നടപടി എടുത്തതെന്നാണ് ചൈന പറയുന്നത്.

Related News