Loading ...

Home International

കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കരുത്, ജനം തീരുമാനിക്കട്ടെ- ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കരുതെന്ന് ലോകാരോഗ്യ സംഘടന രോഗ പ്രതിരോധ വിഭാഗം മേധാവി കെയ്റ്റ് ഒബ്രിയന്‍. ജനങ്ങളുടേതാവണം അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.വാക്സിന്‍ നിര്‍ബന്ധമാക്കുന്നത് ശരിയല്ല. ഗുണവശങ്ങളെക്കുറിച്ച്‌ ജനങ്ങളെ ബോധവത്കരിക്കുകയാണ് വേണ്ടത്. വാക്സിനേഷനെ വളരെ ഉത്തരവാദിത്തത്തോടെയാണ് നാം കാണേണ്ടത്. വാക്സിന്‍ എടുക്കുക എന്നതിലുപരി ജനങ്ങളുടെ ആരോഗ്യത്തെ ഗൗരവമായി കാണാന്‍ പരിശീലിപ്പിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകരുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ ശ്വാസകോശ സംബന്ധമായ രോഗികളോടൊപ്പം പ്രവര്‍ത്തിക്കുന്ന ടെക്നിഷ്യന്‍മാരും ഇന്‍റന്‍സീവ് മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും, അവരവര്‍ക്കുവേണ്ടിയും രോഗികള്‍ക്കുവേണ്ടിയും തീര്‍ച്ചയായും വാക്സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ബ്രിട്ടനില്‍ ഫൈസര്‍, ബയോഎന്‍ടെക് വാക്സിനുകള്‍ ഇന്ന് മുതല്‍ നല്‍കിത്തുടങ്ങുകയാണഅ. എട്ട് ലക്ഷം പേര്‍ക്കാണ് ആദ്യ ആഴ്ച വാക്സിന്‍ നല്‍കുക. ഇന്ത്യയില്‍ കോവിഡ് വാക്സിന് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഫൈസര്‍ ഇന്ത്യയും സമര്‍പ്പിച്ച അപേക്ഷകളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമുണ്ടാകും.

Related News