Loading ...

Home International

അര്‍മീനിയന്‍ പ്രദേശ​ത്തേക്കു​ കടന്ന്​ അസര്‍ബൈജാന്‍ സൈന്യം

ബ​കു (അ​സ​ര്‍​ബൈ​ജാ​ന്‍): അ​ര്‍​മീ​നി​യ​ന്‍ സൈ​ന്യ​ത്തി​െന്‍റ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​ല്‍​ബ​ജാ​ര്‍ മേ​ഖ​ല​യി​ലേ​ക്ക്​ അ​സ​ര്‍​ബൈ​ജാ​ന്‍ സൈ​ന്യം നീ​ങ്ങി​ത്തു​ട​ങ്ങി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ക​രാ​ര്‍​പ്ര​കാ​രം ക​ല്‍​ബ​ജാ​ര്‍ ന​വം​ബ​ര്‍ 15ന​കം അ​സ​ര്‍​ബൈ​ജാ​ന്​ കൈ​മാ​റേ​ണ്ട​താ​ണ്.
എ​ന്നാ​ല്‍, മോ​ശം കാ​ലാ​വ​സ്​​ഥ കാ​ര​ണം സൈ​ന്യ​ത്തി​െന്‍റ പി​ന്മാ​റ്റ​ത്തി​നും സാ​ധാ​ര​ണ​ക്കാ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നും അ​ര്‍​മീ​നി​യ കൂ​ടു​ത​ല്‍ സ​മ​യം ചോ​ദി​ച്ചി​രു​ന്നു. അ​തി​നി​ടെ​യാ​ണ്​ അ​സ​ര്‍​ബൈ​ജാ​ന്‍ സൈ​ന്യം ക​ല്‍​ബ​ജാ​റി​ലേ​ക്കു​ ക​ട​ന്ന​​ത്​.അ​ര്‍​മീ​നി​യ കൈ​യ​ട​ക്കി​വെ​ച്ചി​രു​ന്ന ന​ഗോ​ര്‍​ണോ-​ക​രാ​ബാ​ഖ്​ പ്ര​ദേ​ശ​ത്തെ ചൊ​ല്ലി ഈ​യി​ടെ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ രൂ​ക്ഷ​മാ​യ ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്നി​രു​ന്നു. à´¤àµâ€‹à´Ÿâ€‹à´°àµâ€â€‹à´¨àµà´¨àµâ€‹ റ​ഷ്യ​യു​ടെ മ​ധ്യ​സ്​​ഥ​ത​യി​ല്‍ ന​ട​ന്ന വെ​ടി​നി​ര്‍​ത്ത​ല്‍ ച​ര്‍​ച്ച​യി​ല്‍ 1994ലെ ​യു​ദ്ധ​ത്തി​ല്‍ അ​ര്‍​മീ​നി​യ കൈ​യ​ട​ക്കി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ചി​ല​ത്​ അ​സ​ര്‍​ബൈ​ജാ​ന്​ കൈ​മാ​റാ​ന്‍ ധാ​ര​ണ​യാ​യി. അ​തി​ല്‍ അ​ഗ്​​ദം ക​ഴി​ഞ്ഞ​യാ​ഴ്​​ച കൈ​മാ​റി. ക​ല്‍​ബ​ജാ​റാ​ണ്​ ഇ​നി കൈ​മാ​റാ​നു​ള്ള​ത്.

Related News