Loading ...

Home International

വെസ്റ്റ് ബാങ്കില്‍ വീണ്ടും ഇസ്രായേല്‍ അതിക്രമം; 80 പാലസ്തീന്‍ പൗരന്മാരുടെ വീടുകള്‍ തകര്‍ത്തു

റാമല്ല: അധിനിവേശ വെസ്റ്റ് ബാങ്കില്‍ വീണ്ടും ഇസ്രായേല്‍ സൈന്യത്തിന്‍റെ അതിക്രമം. വെസ്റ്റ് ബാങ്കില്‍ താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത 41 പേരടക്കം 80 ഫലസ്തീന്‍ പൗരന്മാരുടെ വീടുകളും മറ്റ് ജീവിത സാമഗ്രികളും ഇസ്രായേല്‍ സൈന്യം തകര്‍ത്തു.കിര്‍ബത്ത് ഹംസയിലെ വടക്കന്‍ ഗ്രാമങ്ങളില്‍ ബുള്‍ഡോസറും മണ്ണുമാന്ത്രിയന്ത്രവും ഉപയോഗിച്ച്‌ ചൊവ്വാഴ്ച രാത്രിയാണ് ഇസ്രായേല്‍ അതിക്രമം അഴിച്ചുവിട്ടത്. 11 കുടുംബങ്ങള്‍ താമസിച്ചിരുന്ന 18 താല്‍കാലിക ഷെഡുകള്‍, പോര്‍ട്ടബിള്‍ ടോയ് ലറ്റ്, വെള്ളം നിറക്കുന്ന പാത്രങ്ങള്‍, സോളാര്‍ പാനല്‍ അടക്കമുള്ളവയാണ് വീണ്ടും ഉപയോഗിക്കാന്‍ സാധിക്കാത്തവിധം സൈന്യം നശിപ്പിച്ചത്.ഖിര്‍ബത്ത് ഹംസയിലെ പൗരന്മാരെയും സമാനമായ പതിനായിരക്കണക്കിന് ആളുകളെയും അവരുടെ വീടുകളില്‍ നിന്നും രാജ്യത്ത് നിന്നും ആട്ടിപ്പായിക്കാനുള്ള ഇസ്രായേല്‍ നീക്കത്തിനെതിരെ രാജ്യാന്തര സമൂഹം ഇടപെടണമെന്ന് പലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷെയ്ഹ് അഭ്യര്‍ഥിച്ചു. à´…മേരിക്കല്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ലോകം ശ്രദ്ധ കേന്ദ്രീകരിച്ച സമയത്താണ് ഇസ്രായേല്‍ സേന കൊടും കുറ്റകൃത്യം ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇസ്രായേല്‍ സൈന്യം തകര്‍ത്ത സാമഗ്രികളില്‍ നിന്ന് ഉപയോഗിക്കാന്‍ സാധിക്കുന്നവ ഫലസ്തീന്‍ പൗരന്മാര്‍ നീക്കം ചെയ്യുന്നുഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം ജോര്‍ദാന്‍ താഴ്‌വരയില്‍ ഏകദേശം 60,000 ഫലസ്തീന്‍ പൗരന്മാരുണ്ട്. ഇവിടത്തെ 90 ശതമാനം ഭൂമിയും ഏരിയ സി എന്നറിയപ്പെടുന്നു. വെസ്റ്റ് ബാങ്കിന്‍റെ മൂന്നില്‍ അഞ്ചും ഇസ്രായേല്‍ നിയന്ത്രണത്തിലാണ്. ഇസ്രായേല്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് 12,000 ഇസ്രായേലികളുടെ താമസസ്ഥലവും 50ഓളം കൃഷിസ്ഥലങ്ങളും ഉണ്ട്.


ഫലസ്തീനികളെ ഈ പ്രദേശങ്ങളില്‍ നിന്നും അവരുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥലങ്ങളില്‍ നിന്നും ഇസ്രായേല്‍ വിലക്കിയിട്ടുണ്ട്. കിണര്‍ കുഴിക്കുന്നതിനോ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനോ ഇസ്രായേല്‍ സൈന്യത്തിന്‍റെ അനുമതി വേണം. അനുമതിയില്ലാതെ നിര്‍മിക്കുന്ന ടെന്‍റുകള്‍, കന്നുകാലി ഷെഡുകള്‍, കുടിവെള്ള പദ്ധതികള്‍ അടക്കമുള്ള സൈന്യം തകര്‍ക്കാറുണ്ട്.

Related News