Loading ...

Home International

പ്രണയദിനാഘോഷം പാക് കോടതി നിരോധിച്ചു

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ ഫെബ്രുവരി 14 പ്രണയദിനമായി ആഘോഷിക്കുന്നത് നിരോധിച്ച് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇസ്‌ലാമാബാദ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. ഇസ്‌ലാമിക സംസ്കാരത്തിന് യോജിച്ചതല്ല പ്രണയദിനാഘോഷമെന്നും അതിനാൽ രാജ്യത്ത് ഇത് സംബന്ധിച്ചുള്ള ആഘോഷങ്ങൾ നിരോധിക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.

പൊതു സ്ഥലങ്ങളിൽ പ്രണയദിനാഘോഷങ്ങൾ നിരോധിച്ചുകൊണ്ടാണ് ഉത്തരവ്. ഇത്തരം ആഘോഷങ്ങൾക്ക് പ്രചാരം നൽകരുതെന്നും പ്രോത്സാഹിപ്പിക്കരുതെന്നും രാജ്യത്തെ പത്ര-ദൃശ്യ മാധ്യമങ്ങൾക്കും കോടതി നിർദ്ദേശം നൽകി.

കഴിഞ്ഞ വർഷം പ്രണയദിനം പാക്കിസ്ഥാൻ ആഘോഷിക്കരുതെന്ന് പ്രസിഡന്‍റ് മാംനൂണ്‍ ഹുസൈൻ ഉത്തരവിട്ടിരുന്നു.

Related News