Loading ...

Home International

സൂപ്പര്‍ ചുഴലിയില്‍ വിറച്ച്‌ ഫിലിപ്പീന്‍സ്, ഏഴു മരണം

മ​​​നി​​​ല: ഗോ​​​നി സൂ​​​പ്പ​​​ര്‍ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് ഫി​​​ലി​​​പ്പീ​​​ന്‍​​​സി​​​ല്‍ വ്യാ​​​പ​​​ക നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ള്‍ വ​​​രു​​​ത്തി. ഏ​​ഴു പേ​​ര്‍ മ​​രി​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 225 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വേ​​​ഗ​​​ത്തി​​​ല്‍ രാ​​​ജ്യ​​​ത്തി​​​ന്‍റെ കി​​​ഴ​​​ക്ക​​​ന്‍ തീ​​​ര​​​ത്തു പ്ര​​​വേ​​​ശി​​​ച്ച ഗോ​​​നി പ​​​ടി​​​ഞ്ഞാ​​​റോ​​​ട്ടു നീ​​​ങ്ങു​​​ക​​​യാ​​​ണ്.

മുന്‍കരുതലായി 10 ല​​​ക്ഷം പേ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മ​​​നി​​​ല​​​യും കൊ​​​ടു​​​ങ്കാ​​​റ്റി​​​ന്‍റെ പാ​​​ത​​​യി​​​ലാ​​​ണ്. കാ​​​റ്റ​​​ഗ​​​റി അ​​​ഞ്ച് ഇ​​​ന​​​ത്തി​​​ല്‍​​​പ്പെ​​​ട്ട ഗോ​​​നി ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് കാ​​​റ്റാ​​​ന്‍​​​ഡു​​​വാ​​​ന്‍​​​സ് ദ്വീ​​​പ് പ്ര​​​വി​​​ശ്യ, അ​​​ല്‍​​​ബ​​​യ്, ക്യൂ​​​സോ​​​ണ്‍ പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ വീ​​​ശി​​​യ​​​ത്. à´¨à´¾â€‹â€‹â€‹à´¶â€‹â€‹â€‹à´¨â€‹â€‹â€‹à´·àµà´Ÿâ€‹â€‹â€‹à´™àµà´™â€‹â€‹â€‹à´³àµâ€‹â€‹â€‹à´Ÿàµ† വ്യ​​​ക്ത​​​മാ​​​യ ക​​​ണ​​​ക്കു പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടി​​​ല്ല.

22 പേ​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ട ഒ​​​രു ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് ഫി​​​ലി​​​പ്പീ​​​ന്‍​​​സി​​​ല്‍ വീ​​​ശി​​​യ​​​ത് ഒ​​​രാ​​​ഴ്ച മു​​​ന്പാ​​​ണ്. ഗോ​​​നി വി​​​ത​​​യ്ക്കു​​​ന്ന ദു​​​ര​​​ന്തം വ​​​ള​​​രെ വ​​​ലു​​​താ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ഭ​​​യ​​​ക്കു​​​ന്ന​​​താ​​​യി ദേ​​​ശീ​​​യ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ ഏ​​​ജ​​​ന്‍​​​സി മേ​​​ധാ​​​വി റി​​​ക്കാ​​​ര്‍​​​ഡോ ജ​​​ലാ​​​ദ് പ​​​റ​​​ഞ്ഞു. വ്യാ​​​പ​​​ക മ​​​ണ്ണി​​​ടി​​​ച്ചി​​​ലും വെ​​​ള്ള​​​പ്പൊ​​​ക്ക​​​വും തീ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ അ​​​ഞ്ചു മീ​​​റ്റ​​​ര്‍ വ​​​രെ ഉ​​​യ​​​ര​​​ത്തി​​​ല്‍ തി​​​ര​​​മാ​​​ല​​​യ​​​ടി​​​ക്ക​​​ലും ഉ​​​ണ്ടാ​​​ക​​​മെ​​​ന്ന് മു​​​ന്ന​​​റി​​​യി​​​പ്പു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ട്.

മ​​​നി​​​ല​​​യി​​​ലെ പ്ര​​​ധാ​​​ന വി​​​മാ​​​ന​​​ത്താ​​​വ​​​ളം ഇ​​​ന്ന​​​ലെ അ​​​ട​​​ച്ചി​​​ട്ടു. സൈ​​​ന്യം, പോ​​​ലീ​​​സ്, തീ​​​ര​​​ര​​​ക്ഷാ സേ​​​ന എ​​​ന്നി​​​വ​​​ര്‍​​​ക്കു ജാ​​​ഗ്ര​​​താ നി​​​ര്‍​​​ദേ​​​ശം ന​​​ല്കി.

Related News