Loading ...

Home International

എച്ച് വൺ ബി വിസയും ട്രംപിന്റെ കുടിയേറ്റ നയവും by അനുപമ വെങ്കിടേഷ്

ട്രംപിന്റെ കുടിയേറ്റ നയങ്ങൾ എങ്ങനെയൊക്കെയാവും ഇന്ത്യയുടെ ഐ à´Ÿà´¿ മേഖലയെ ബാധിയ്ക്കുക. അമേരിക്കയിൽ നിന്ന് à´…നുപമ വെങ്കിടേഷ് à´Žà´´àµà´¤àµà´¨àµà´¨àµ.ഇന്ത്യയിലെ ഐടി വ്യവസായം പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്ന ആശങ്ക അമേരിക്കൻ പ്രസിഡന്റായി ഡോണാൾഡ് ട്രംപ് അധികാരമേറ്റതോടെ ശക്തമാവുകയാണ്.  ട്രംപ് ഒന്നിനു പിറകേ ഒന്നായി ഒപ്പുവെക്കുന്ന എക്സിക്യൂട്ടീവ് ഓർഡറുകളുകളെ ഔട്ട് സോഴ്സിങ്ങ് ഭീമന്മാരൊക്കെ ഉറ്റു നോക്കുകയാണ്. പതിനായിരക്കണക്കിന് പ്രവാസി ഐടി പ്രൊഫഷനലുകൾ ജോലി പോകുമെന്ന ഭയത്തിലും രാജ്യം വിടേണ്ടി വരുമെന്ന ആശങ്കയിലും ട്രംപിന്റെ വിധി കാത്ത് കഴിയുകയാണ്. ഒരു വശത്ത് ട്രംപിന്റെ വരാനിരിക്കുന്ന എക്സിക്യൂട്ടീവ് ഓഡർ, മറുവശത്ത് എച്ച് വൺ ബി അടക്കമുള്ള വിസകളുടെ നിബന്ധനകൾ മാറ്റണമെന്നും കർക്കശമാക്കണമെന്നും വ്യവസ്ഥ ചെയ്യുന്ന മൂന്നു ബില്ലുകൾ ഇതിലൊന്നു പോലും ഇന്ത്യയിലെ ഐടി മേഖലക്ക് നല്ല വാർത്തകളല്ല സമ്മാനിക്കുന്നത്. 

എന്താണ് എച്ച് വൺ ബി ? 

ശാസ്ത്രം, സാങ്കേതികം, എഞ്ചിനീയറിങ്ങ്, ഗണിത മേഖലകളിലെ വിദഗ്ദരുടെ കുറവ് പരിഹരിക്കാൻ ലക്ഷ്യമിട്ട് അമേരിക്ക അനുവദിച്ച വിസയാണ് എച്ച് വൺ ബി. ശാസ്ത്രസാങ്കേതിക വിദ്യയിൽ ഉന്നത പരിശീലനം നേടിയ വ്യക്തികൾക്ക്  നൽകുന്ന പ്രത്യേക വിസയാണ് ഇത്. ഇന്ത്യയിലെ മിക്ക ഐടി സ്ഥാപനങ്ങളും അമേരിക്കയിലേക്ക് തൊഴിലാളികളെ അയക്കാനായി പ്രധാനമായി à´ˆ വിസയെയാണ് ആശ്രയിക്കുന്നത്. എല്ലാ  രാജ്യങ്ങളിൽ നിന്നുമായി പ്രതി വർഷം അറുപത്തി അയ്യായിരം എച്ച് വൺ ബി വിസകളാണ് ലോട്ടറി രീതിയിലൂടെ പതിച്ചു നൽകുന്നത്. ഇതു കൂടാതെ അമേരിക്കയിൽ ബിരുദാനന്തര ബിരുദം പഠിക്കാനെത്തുന്ന ഇരുപതിനായിരം പേർക്കും à´ˆ വിസ ലഭിക്കുന്നുണ്ട്. 

പ്രശ്നം തുടങ്ങുന്നത് എവിടെ?
എച്ച് വൺ ബി വിസയെ രാജ്യത്തിനുകത്തും പുറത്തുമുള്ള സ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപം ശക്തമാണ്. ഒരു പരിധി വരെ അതു ശരിയുമാണ്.  ഉയർന്ന വിദ്യാഭ്യാസവും വൈദഗ്ധ്യവും നിർബന്ധമാണെന്നിരിക്കേ എൻട്രി ലെവൽ ജോലിക്കും ശന്പളത്തിനുമാണ് പല സർവീസ് കന്പനികളും തൊഴിലാളികളെ സ്പോൺസർ ചെയ്യുന്നത്. കുറഞ്ഞ ശന്പളത്തിന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രൊഫഷനലുകൾ ജോലിക്കായി രംഗത്ത് എത്തുന്പോൾ താരതമ്യേന മികച്ച ശന്പളം പറ്റുന്ന  അമേരിക്കൻ പ്രൊഫഷനലുകൾക്ക് ജോലിയില്ലാതാകുന്നു എന്നതാണ് പ്രധാന ആക്ഷേപം. എച്ച് വൺ ബിയുടെ ഏറിയ പങ്കും ഇന്ത്യക്കാരാണ് ഉപയോഗപ്പെടുത്തുന്നത്. 

രണ്ടായിരത്തി പതിനാലിൽ കുടിയേറ്റ വകുപ്പ് ഇറക്കിയ കണക്ക് പ്രകാരം അറുപത്തിയഞ്ചു ശതമാനം എച്ച് വൺ ബി വിസയും ഇന്ത്യയിലെ കംപ്യൂട്ടർ പ്രൊഫഷനലുകൾക്കാണ്  ലഭിച്ചത്.. ഏറ്റവും പുതിയ കണക്കനുസരിച്ച് എഴുപത് ശതമാനം എച്ച് വൺ ബി വിസകളും ഇന്ത്യൻ ടെക്കികൾ നേടുന്നു. ചുരുക്കി പറഞ്ഞാൽ പതിനായിരക്കണക്കിന് ഇന്ത്യക്കാർ എച്ച് വൺ ബി വിസയിൽ അമേരിക്കയിലേക്ക് വന്ന് തൊഴിൽ ചെയ്ത് ജീവിക്കുന്നുണ്ട്. എൽ വൺ, ബി വൺ തുടങ്ങിയ വിസകളുപയോഗിച്ചും ഇന്ത്യക്കാർ ഐടി ജോലികളുമായി ബന്ധപ്പെട്ട് അമേരിക്കയിലെത്തുന്നുണ്ടെങ്കിലും അവയുടെ കർശന വ്യവസ്ഥകൾ  മൂലം അതിനുള്ള അപേക്ഷകളുടെ എണ്ണം തന്നെ കുറവാണ്. മാത്രമല്ല, ബിസിനസ്  വിസയായ ബി വണ്ണിനെ à´šà´¿à´² ഐടി സ്ഥാപനങ്ങൾ ദുരുപയോഗം ചെയ്തുവെന്ന കേസിനെ തുടർന്ന് പരിശോധനകളും കർശനമാണ്. ചുരുങ്ങിയ കാലയളവിലേക്കാണ് à´ˆ വിസകൾ അനുവദിച്ചു കിട്ടുന്നതും.  അതാണ് എച്ച് വൺബിയുടെ അപേക്ഷകൾ കുമിഞ്ഞു കൂടാൻ കാരണം.   സർവീസ് സ്ഥാപനങ്ങൾ കുറഞ്ഞ ശന്പളം വാഗ്ദാനം ചെയ്ത് എച്ച് വൺ ബി നൽകി വ്യക്തികളെ അമേരിക്കയിലേക്ക് കൊണ്ടുവന്ന് ഉയർന്ന ബില്ലിംഗ് റേറ്റിൽ അമേരിക്കൻ കന്പനികളിൽ കരാറടിസ്ഥാനത്തിൽ ജോലി നൽകും. അപ്പോഴും തൊഴിലാളിക്ക് കിട്ടുന്നത് താണ ശന്പളമായിരിക്കും. ഇതാണ് ഇന്ത്യയിലെ പല പ്രമുഖ ഐടി  സ്ഥാപനങ്ങളുടേയും ഒരു പ്രധാന ബിസിനസ് രീതി. രണ്ടായിരത്തി പതിനാലിലെ കണക്കനുസരിച്ച് ആകെയുള്ള എൺപത്തി അയ്യായിരത്തിൽ മൂന്നിലൊന്ന് എച്ച് വൺ ബിയും പതിമൂന്ന് വന്പൻ ഐടി സ്ഥാപനങ്ങൾ പങ്കിട്ടു.  ആപ്ലിക്കേഷനുകളുടെ  പെരുമഴ പെയ്യിച്ച് നേടുന്ന à´ˆ വിസകൾ അമേരിക്കയിലെ ചെറു സ്ഥാപനങ്ങളെ അടിച്ചമർത്തിക്കൊണ്ടാണെന്നാണ് പ്രധാന ആക്ഷേപം. ആദ്യം അപേക്ഷിക്കുന്നവർക്ക്ക്  ആദ്യ പരിഗണന എന്ന രീതിയായതു കൊണ്ട് ആദ്യ ദിവസം തന്നെ ആയിരക്കണക്കിന്  അപേക്ഷകൾ ടിസിഎസ്, ഇൻഫോസിസ്, കോഗ്നിസന്റ് തുടങ്ങിയ വലിയ സ്ഥാപനങ്ങൾ സമർപ്പിക്കുന്നു. അങ്ങനെ എഴുപത് ശതമാനത്തോളം എച്ച് വൺ ബി വിസ ഇന്ത്യക്കാർക്ക് ലഭിക്കുന്നു. 



എച്ച് വൺ ബി അടക്കമുള്ള തൊഴിൽ വിസകളുടെ നിബന്ധനകളിൽ മാറ്റം വരുത്തണം എന്നു വ്യവസ്ഥ ചെയ്യുന്ന  മൂന്ന് ബില്ലുകളാണ് അമേരിക്കയിലെ ഇരു പാർട്ടികളുടേയും നേതാക്കൾ കോൺഗ്രസിനു മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.  ബില്ലുകൾ കോൺഗ്രസിന്റെ പരിഗണനക്ക് എത്തുന്പോൾ പുതിയ സർക്കാരിന്റെ  നിലപാടും ഇതു പാസാകുന്നതിനെ സ്വാധീനിക്കുമെന്നാണ് കരുതുന്നത്. എച്ച് വൺ ബിയുടെ എണ്ണം പരിമിതപ്പെടുത്തണം, കുറഞ്ഞ ശന്പളം ഒരു ലക്ഷത്തി മുപ്പതിനായിരം ഡോളറെങ്കിലും ആക്കി നിജപ്പെടുത്തണം, എച്ച് വൺ ബിക്ക് അപേക്ഷിക്കണമെങ്കിൽ കുറഞ്ഞത് ബിരുദാനന്തര ബിരുദം വേണം എന്നതടക്കമുള്ള വ്യവസ്ഥകൾ à´ˆ കരടു ലജിസ്ലേഷനിലുണ്ട്. ഇവിടെയാണ് ഇന്ത്യൻ ഐടി മേഖലക്ക് തിരിച്ചടിയുണ്ടാവുക. നിലവിൽ അറുപതിനായിരം ഡോളറാണ് കുറഞ്ഞ ശന്പളം എന്നതിനാൽ ഇന്ത്യൻ കന്പനികൾക്ക് തൊഴിലാളികളെ വിസയെടുത്ത് അമേരിക്കയിലേക്ക് അയക്കുന്നതിനോ അമേരിക്കൻ കന്പവനികൾക്ക് തൊഴിൽ നൽകുന്നതിനോ വലിയ പ്രയാസമുണ്ടായിരുന്നില്ല. അത് ഒരു ലക്ഷത്തി മുപ്പതിനായിരമാകുന്നതോടെ à´ˆ രീതി തന്നെ സ്ഥാപനങ്ങൾ പുന പരിശോധിക്കും.. ഇന്ത്യൻ പ്രൊഫഷനലുകൾ അറുപത് മുതൽ എഴുപതിനായിരം ഡോളർ ശന്പളം വാങ്ങുന്നുവെങ്കിൽ അമേരിക്കക്കാർ അതേ ജോലിക്ക് എൺപതിനായിരം മുതൽ ഒരു ലക്ഷം വരെ ഡോളർ വാങ്ങുന്നുവെന്നാണ് കണക്ക്.   ബിൽ പാസായാൽ അമേരിക്കക്കാരിലും അധികം ശന്പളം പുറത്തു നിന്നു വരുന്ന പ്രൊഫഷനലുകൾക്ക് കൊടുക്കണം എന്നതാകും വ്യവസ്ഥ. അതോടെ ഇന്ത്യയിലെ ഐടി കന്പനികൾക്ക് ഓൺസൈറ്റ് രീതി ലാഭകരമല്ലാതാകും.  നിലവിലെ എച്ച് വൺ ബി പ്രൊഫഷനലുകൾക്ക് നാട്ടിലേക്ക് തിരിച്ച് പോകേണ്ടതായും വരുമെന്ന ആശങ്കയാണ് ഇപ്പോഴുള്ളത്.  ഐടി വമ്പന്മാരുടെ പകുതിയിലേറെ വിദേശ പ്രൊഫഷനലുകൾ എച്ച് വൺ ബിയിലാണ് അമേരിക്കയിലേക്ക് എത്തിയത്. അതുകൊണ്ടാണ് പുതിയ ബില്ലുകളുടേയും ട്രംപിന്റെ എക്സിക്യൂട്ടിവ് ഓഡറിന്റെ കരട് ചോർന്നതിന്റേയും പശ്ചാത്തലത്തിൽ ഇന്ത്യൻ ഐടി സ്റ്റോക്കുകൾ വീണത്. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളവും അമേരിക്കൻ വോട്ടർമാരുമായി ഉണ്ടാക്കിയ കരാറിലും പ്രസിഡന്റായി സ്ഥാനമേറ്റപ്പോൾ നടത്തിയ പ്രസംഗത്തിലും അമേരിക്കക്കാരന് തൊഴിൽ , അമേരിക്ക ആദ്യം എന്ന മുദ്രാവാക്യം  എടുത്തു പറഞ്ഞിരുന്ന ഡോണാൾഡ് ട്രംപ് അധികാരത്തിലെത്തി ആദ്യ ദിവസങ്ങളിൽ തന്നെ അതിനുള്ള നടപടിയെടുക്കാനൊരുങ്ങുകയാണ്. അതു കൊണ്ട് എച്ച് വൺ ബി എന്ന വിസയിലേക്ക് ട്രംപിന്റെ ശ്രദ്ധ എത്രയും പെട്ടന്ന് തിരിയുമെന്നതിൽ ആർക്കും തർക്കമില്ല.    ഇതുവരെ കുടിയേറ്റ നിയമങ്ങളുടെ ബലഹീനത ഉപയോഗിച്ചു നടത്തിയ തൊഴിൽ ചൂഷണം ഇനി അനുവദിക്കില്ലെന്ന് ട്രംപ് പല ഘട്ടങ്ങളിലും പറഞ്ഞിട്ടുണ്ട്.  ഡിസ്നിയടക്കമുള്ള സ്ഥാപനങ്ങൾ നാനൂറിലധികം അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിട്ട് ടിസിഎസിനും ഇൻഫോസിസിനും കരാർ നൽകി ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളെ ജോലിക്കെടുത്തുവെന്നത് വലിയ വിവാദമാണ് തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടാക്കിയത്. പിരിച്ചുവിട്ട തൊഴിലാളികളോട് പുതുതായി വന്നവർക്ക് ട്രെയിനിങ്ങ് നൽകാൻ നിർബന്ധിച്ചതും ചർച്ചയായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിൽ റിപ്പബ്ലിക്കൻ ക്യാംപെയിൻ എച്ച് വൺ ബിയെക്കുറിച്ച് ഗൌരവമായ ചർച്ചകളും നടത്തുകയുണ്ടായി.സ്റ്റെം (സയൻസ് ടെക്നോളജി എൻജിനീയറിങ്ങ് മാത്തമാറ്റിക്സ് ) മേഖലകളിൽ അമേരിക്കക്കാരുടെ കുറവുണ്ടെന്ന എച്ച് വൺ ബിയുടെ അടിസ്ഥാന സങ്കൽപം തന്നെ തട്ടിപ്പാണെന്നു കരുതുന്നവരും ട്രംപ് ക്യാംപിലുണ്ട്. എച്ച് വൺ ബി അടക്കമുള്ള കുടിയേറ്റ വിഷയങ്ങളിലെ തീരുമാനം എടുക്കുന്ന പാതയിലാണ് സർക്കാരെന്ന്  ട്രംപിന്റെ പ്രസ് സെക്രട്ടറി ഷോൺ സ്പൈസറാണ് വ്യക്തമാക്കിയത്. ഇതിനിടെയാണ് കുടിയേറ്റവുമായി ബന്ധപ്പെട്ട എക്സിക്യൂട്ടിവ് ഓഡറിന്റെ കരട് ചോർന്നത്. ചോർന്ന രേഖയിൽ എച്ച് വൺ ബിയെക്കുറിച്ച് പരാമർശമില്ലെങ്കിലും എൽ വൺ വിസയുടെ പരിശോധന ശക്തമാക്കുന്നതിനെക്കുറിച്ച് ട്രംപ് സൂചിപ്പിക്കുന്നുണ്ട്.   ഇതര രാജ്യങ്ങളിൽ  നിന്ന് സ്ഥലമാറ്റം നേടി സ്വന്തം സ്ഥാപനത്തിന്റെ  അമേരിക്കയിലെ ഓഫീസിലേക്ക് വരുന്നവരാണ് എൽ വൺ  വിസ ഉപയോഗിക്കുന്നത്. വിസ അപേക്ഷയിൽ പറഞ്ഞ ഓഫീസിൽ തന്നെ ഇവർ ജോലി ചെയ്യുന്നുണ്ടോ എന്നു പരിശോധിക്കുന്നത് കർശനമാക്കാനുള്ള നടപടിക്കാണ് ട്രംപ് ഒരുങ്ങുന്നത്. 

പുതിയ വിസ നിബന്ധനകൾ ശരിയായ നടപടിയാകുമോ? 

യഥാർഥത്തിൽ എച്ച് വൺബി വിസ നൽകേണ്ടത് വിദഗ്ദരായ വിദേശ പ്രൊഫഷനലുകൾക്കാണ്. കൂടുന്ന ഡിമാന്റിനനുസരിച്ച്  ശാസ്ത്ര സാങ്കേതിക മേഖലയിൽ പ്രാവീണ്യം നേടിയവരെ ആഭ്യന്തരമായി ലഭിക്കില്ല എന്നതുകൊണ്ട് പുറമേ നിന്നു കൊണ്ടു വരിക എന്നതാണ് സങ്കൽപം. അങ്ങനെയാണെങ്കിൽ അവർ എല്ലാ അർഥത്തിലും ഹൈ സ്കിൽ ഉള്ളവരായിരിക്കണം എന്നതാണ് എച്ച് വൺ ബിയുടെ അടിസ്ഥാന തത്വം. അങ്ങനെ വരുന്നവർ ഉയർന്ന ശന്പളം അർഹിക്കുന്നുമുണ്ട്. കുറഞ്ഞ ശന്പളത്തിന് സാധാരണ ഐടി ജോലികളിലേക്ക് എച്ച് വൺ ബി വിസയുള്ളവർ വന്നാൽ അത് തിരിച്ചടിയാകുന്നത് അമേരിക്കക്കാരുടെ ജോലി സാധ്യതക്കാണെന്നാണ് വാദം. അങ്ങനെ നോക്കിയാൽ ട്രംപിന്റെ നീക്കവും ബില്ലിലെ വ്യവസ്ഥയും ന്യായീകരിക്കാവുന്നതാണ്. എന്നാൽ അമേരിക്കയിലെ ഐടി മേഖലയുടെ വ്യാപ്തിയും ഡിമാന്റും കണക്കിലെടുക്കുന്പോൾ ഐടി രംഗത്തിനു വേണ്ടത്ര  മനുഷ്യ വിഭവശേഷി രാജ്യത്ത് ഇല്ലെന്നു വാദിക്കുന്നവരുമുണ്ട്. അവിടെയാണ് അന്യ രാജ്യങ്ങളിൽ നിന്നുള്ള പ്രൊഫഷനലുകൾക്ക് ഒരു ലക്ഷത്തി മുപ്പതിനായിം ഡോളറെങ്കിലും ശന്പളം കൊടുക്കണമെന്ന വ്യവസ്ഥ അമേരിക്കൻ കന്പനികളെ സംബന്ധിച്ചും തിരിച്ചടിയാവുക. 

ഐടി ഓഫ് ഷോറിങ്ങ് വ്യവസായത്തെ പൂർണമായും ട്രംപ് കൈവെക്കുമോ?

കരാറടിസ്ഥാനത്തിൽ à´šà´¿à´² ജോലികൾ രാജ്യത്തിനു പുറത്തും അകത്തുമുള്ള സ്ഥാപനങ്ങളെ ഏൽപ്പിക്കുന്നതാണ്  ഔട്ട് സോഴ്സിങ്ങ് എങ്കിൽ ജോലികൾ പൂർണമായും പുറം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതാണ് ഓഫ് ഷോറിങ്ങ്. അമേരിക്കയിലെ പല രാഷ്ട്രീയ നേതാക്കളും പുറമേക്കെങ്കിലും എതിർക്കുന്ന മോഡലാണിത്. അമേരിക്കക്കാരന് പ്രതിവർഷം അറുപതിനായിം മുതൽ എൺപതിനായിരം വരെ ഡോളർ കൊടുക്കേണ്ടിടത്ത് പതിനഞ്ചു മുതൽ ഇരുപതിനായിരം  ഡോളറിന് ഓഫ് ഷോറിങ്ങിലൂടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ തൊഴിലാളികളെ കിട്ടും. ഇതിലൂടെ വൻ സാന്പത്തിക ലാഭമാണ് സ്ഥാപനങ്ങൾ നേടുന്നത്. എച്ച് വൺ ബി വിസയിലൂടെ പതിനായിരക്കണക്കിന്  സാങ്കേതിക വിദഗ്ധർ  അമേരിക്കയിലെ തൊഴിൽമേഖലയിലേക്ക് എത്തിയെന്നത്  ശരിയാണ്.ഇന്ത്യൻ ഐടി വ്യവസായത്തിന്റെ നിലനിൽപ്  എച്ച് വൺ ബി യിൽ മാത്രം ഒതുങ്ങുന്നില്ല എന്നതാണ് യാഥാർഥ്യം.    അവിടെയാണ് ട്രംപ് സർക്കാരിന്റെ നടപടി നിർണായകമാവുക.  അമേരിക്കയിലെ തൊഴിലില്ലായ്മ അവസാനിപ്പിക്കാൻ ഔട്ട് സോഴ്സിങ്ങിന്  കടിഞ്ഞാണിട്ടാൽ മതിയെന്ന അഭിപ്രായം ട്രംപിനെ പിന്തുണക്കുന്നവർക്കുണ്ട്. ഒശൃല അമേരിക്കൻസ് എന്ന മുദ്രാവാക്യം തന്നെ ട്രംപ് ഉയർത്തിക്കാട്ടിയത് à´ˆ പശ്ച്താത്തലത്തിലാണ്. മാത്രമല്ല ഉത്പാദന മേഖലയിൽ ഇതിനകം തന്നെ ഓഫ് ഷോറിങ്ങ് നിരുൽസാഹപ്പെടുത്താനുള്ള നടപടികൾ നാഫ്റ്റ, ട്രാൻസ് പസിഫിക് പാർട്ട്നർഷിപ്പ് എന്നീ കരാറുകളിന്മേലുള്ള നിലപാടിലൂടെ ട്രംപ് തുടങ്ങിക്കഴിഞ്ഞു. à´ˆ സാഹചര്യത്തിലാണ് ഐടി മേഖലയിലെക്കും ട്രംപ് ശ്രദ്ധ പതിപ്പിക്കുമോ എന്ന ചർച്ച സജീവമായിരിക്കുന്നത്. അതിനുള്ള സാധ്യത ഉണ്ടെന്നും ഇല്ലെന്നും പറയാം. അമേരിക്കക്കാരെ ജോലിക്ക് എടുക്കുക എന്ന മുദ്രാവാക്യം ട്രംപ് എത്രത്തോളം പാലിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഇതിന്റെ ഭാവി. ഇത് പ്രാവർത്തികമാക്കുന്നത് അത്ര എളുപ്പമാവില്ല   . ഫോർച്യൂൺ ഫൈവ് ഹൺഡ്രഡിലെയടക്കം അമേരിക്കയുടെ നെടുംതൂണുകളായി മാറിയ നൂറു കണക്കിന് ബിസിനസുകൾ വലിയ തോതിൽ ഓഫ് ഷോറിങ്ങിന്റെ സാധ്യതകൾ ഉപയോഗിക്കുന്നുണ്ട്. കടിഞ്ഞാൺ വീഴുന്നത് അവരുടെ കൂടി ലാഭത്തിനായിരിക്കുമെന്നത് ബിസിനസുകാരനായ ട്രംപിന് നന്നായറിയാം. à´ˆ ബിസിനസ് താൽപര്യങ്ങൾ കണക്കിലാക്കിയേ ട്രംപ് തീരുമാനങ്ങളെടുക്കൂ എന്നും കരുതുന്നവരുണ്ട്.   

ഇന്ത്യയു‌‌ടെ ആശങ്കകണക്കുകൾപറയുന്നതെന്ത്?
നാസ് കോമിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ ഔട്ട് സോഴ്സിങ്ങ് വ്യവസായം പ്രതിസന്ധിയുടെ പാതയിലാണ്. പതിനയ്യായിരം കോടി രൂപ വലിപ്പമുള്ള മേഖല ഇപ്പോൾ പതിനായിരം കോടിയിലേക്ക് എത്തി നിൽക്കുകയാണ്. നാൽപതു ലക്ഷം പേരാണ് നേരിട്ട് à´ˆ മേഖലയിൽ തൊഴിലെടുക്കുന്നത്. അമേരിക്കയാണ് ഇന്ത്യയൂടെ ഏറ്റവും വലിയ മാർക്കറ്റ്. അറുപത് ശതമാനവും ബിസിനസ് അമേരിക്കയിൽ നിന്നാണ് വരുന്നത്. ബ്രെക്സിറ്റിന്റേയും ട്രംപിന്റെ വിജയത്തിന്റേയും പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഐടി സേവനത്തിന്റെ പ്രധാന ഉപയോക്താക്കൾ കൂടുതൽ ശക്തമായ ദേശീയ വാദം ഏറ്റു പിടിക്കുന്പോൾ സ്വാഭാവികമായും ഐടി ഔട്ട് സോഴ്സിങ്ങ് വളർച്ചയെ അത് നേരിട്ട് ബാധിക്കുകയാണ്. റിക്രൂട്ട്മെന്റിൽ തന്നെ à´ˆ കണക്കുകൾ വ്യക്തമാണ്. രണ്ടായിരത്തി പതിനാറ് അവസാനം വന്ന കണക്കനുസരിച്ച് ഐടി വന്പന്മാർ പതിനയ്യായിരത്തോടടുത്ത് പ്രൊഫഷണലുകളെ ജോലിക്കെടുത്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് നാൽപത് ശതമാനം കുറവാണ്. രണ്ടായിരത്തി പതിനേഴിൽ ഇത് ഇരുപത് ശതമാനം കൂടി കുറയുമെന്ന് നാസ് കോം പ്രവചിക്കുന്നു. മാത്രമല്ല രണ്ടായിരത്തി പതിനേഴ് പതിനെട്ട് സാന്പത്തിക വർഷത്തിൽ ഔട്ട് സോഴ്സിങ്ങ് വ്യവസായത്തിന്റെ വളർച്ച എട്ടു മുതൽ പത്തു ശതമാനം വരെയാകുമെന്ന് നാസ് കോം പ്രവചിക്കുന്നു. രണ്ടായിരത്തി പതനിനൊന്നിൽ പതിനെട്ട് ശതമാനവും രണ്ടായിരത്തി പതിനാലിൽ പതിനാലു ശതമാനവുമായിരുന്നു വളർച്ച. à´ˆ രംഗത്തെ പ്രമുഖ കൺസൾട്ടന്റായ ഫ്ലോറിഡ ആസ്ഥാനമായുള്ള ഹാക്കെറ്റ് പ്രവചിക്കുന്നതു പോലെ ഔട്ട് സോഴ്സിങ്ങ് വ്യവസായം തന്നെ പത്തു വർഷത്തിനകം അപ്രത്യക്ഷമായേക്കാം. സാന്പത്തികലാഭം, വിദഗ്ധരുടെ ലഭ്യത, ബിസിനസിന് അനുകൂലമായ അന്തരീക്ഷം എന്നീ മൂന്നു ക്രൈറ്റീരിയയിലും മികച്ച സ്കോർ ലഭിച്ചതാണ് ഇന്ത്യയെ ഐടി ഔട്ട് സോഴ്സിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിച്ചത്. നിലവിലെ ലോക രാഷ്ട്രീയ സാഹചര്യത്തിൽ à´ˆ മുന്നു ഘടകങ്ങളുടെ പ്രാധാന്യം കുറഞ്ഞു വരുന്നുവെന്ന് വേണം കരുതാൻ. അനിവാര്യമായ ഒരു ഘട്ടത്തിലേക്കാണ് ഇന്നത്തെ നിലയിൽ തുടരുന്ന ഇന്ത്യൻ ഐടി സർവീസ് വ്യവസായം മുന്നോട്ടു പോകുന്നതെന്ന് അമേരിക്കയിലെ പല സാന്പത്തിക സ്ഥാപനങ്ങളും കരുതുന്നു.. ഓട്ടമേഷന്റേയും അത്യാധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചുള്ള വർധിക്കുന്ന  ഉത്പാദന ക്ഷമതയുടേയും കൂടെ നിലവില രാഷ്ട്രീയ സാഹചര്യവും കൂടിയാകുന്പോൾ വിദേശ സ്ഥാപനങ്ങൾ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറക്കുമെന്ന് ഉറപ്പാണ്. അവിടെ ആദ്യം തലപോകുന്നത് ഇന്ത്യൻ സേവന മേഖലയുടേത് ആകാതിരിക്കണമെങ്കിൽ പുതിയ വെല്ലുവിളിക്ക് അനുസരിച്ചുള്ള മാറ്റങ്ങൾ സാങ്കേതിക രംഗത്ത് വരുത്തിയേ മതയാകൂ. 

ഔട്ട് സോഴ്‌സിങ്ങ് വ്യവസായം ഇരുതല മൂർച്ഛയുള്ള വാളാണ്. എവിടെ തൊട്ടാലും അപകടമാകുന്ന മേഖല .ഇതിൽ കറുപ്പോ വെള്ളയോ ഇല്ല. ഒരു തരം ഗ്രേ ഏറിയ ആണെന്നു പറയാം.  ഇതുവരെ ആരും അതിൽ കൈവയ്ക്കാത്തതും അതുകൊണ്ടായിരിക്കാം. പക്ഷേ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപാണ്. അദ്ദേഹത്തിന് എല്ലാ വിഷയങ്ങളിലും കറുപ്പും വെള്ളയും മാത്രമേ ഉള്ളൂ എന്ന് ദിവസേന തെളിയിച്ചുകൊണ്ടിരിക്കുകയുമാണ്. പക്ഷേ ട്രംപ് കുശാഗ്ര ബുദ്ധിയുള്ള ബിസിനസുകാരനാണെന്നും അമേരിക്കയിലെ ഐടി തൊഴിലാളികുളുടെ ജോലിയേക്കാൾ ഇന്ത്യയുമായുള്ള ബിസിനസ് ബന്ധത്തിനായിരിക്കും മുൻതൂക്കം കൊടുക്കുകയെന്നും മോദി അനുകൂലികൾ കരുതുന്നു. അങ്ങനെയല്ലെങ്കിലും അമേരിക്കയുടെ ബിസിനസ് താൽപര്യങ്ങളെങ്കിലും അദ്ദേഹം കണക്കാക്കുമെന്നും കരുതാം. എന്തു സംഭവിക്കുമെന്ന് കാത്തിരുന്നു തന്നെ കാണേണ്ടിവരും.

Related News