Loading ...

Home International

ഇറാനെതിരെ യാത്രാനിരോധനവും ആയുധ കരാറുകളുടെ റദ്ദാക്കലും നീക്കി ഐക്യരാഷ്ട്ര സഭ

ന്യൂയോര്‍ക്ക്: ഇറാന് ആശ്വാസമായി ഐക്യരാഷ്ട സഭയുടെ തീരുമാനം. ആണവ വിഷയത്തിലെ ഇറാനെതിരെ നടപ്പാക്കിയിരുന്ന നിരോധനങ്ങളിലാണ് ഇളവ് വരുത്തിയിരിക്കുന്നത്. à´šà´¿à´² പ്രധാന വ്യക്തികളുടെ യാത്രാവിലക്കുകളും നീക്കി. ആയുധങ്ങളുടെ രാജ്യാന്തര കരാറുകളും നടത്താമെന്നാണ് യു.എന്‍ അനുവാദം നല്‍കിയിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ ഇറാനിലെ കേന്ദ്രമാണ് നിയന്ത്രണങ്ങള്‍ നീക്കിയതായി അറിയിച്ചത്.രാജ്യാന്തരതലത്തില്‍ ആണവ വിഷയങ്ങളില്‍ സംയുക്ത സമഗ്ര നടപടിക്രമങ്ങള്‍ എന്ന നിലയിലാണ് ഇറാനെതിരെ നിരോധനം വന്നത്. വിഷയത്തിലെ ഇറാന്റെ ആണവ വിഷയങ്ങളിലൂന്നിയാണ് യു.എന്‍ തീരുമാനം അറിയിച്ചത്. സഭയുടെ 2231-ാംമത് പ്രമേയത്തിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. à´‡à´¤àµà´ªàµà´°à´•à´¾à´°à´‚ ഓരോ വിഷയത്തിലും പ്രത്യേകം പ്രത്യേകം അനുവാദം ഇനി ഇറാന് ആവശ്യമില്ലെന്നാണ് ഐക്യരാഷ്ട്ര സഭയുടെ പുതിയ നയം.ഇറാന് ആയുധങ്ങള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കുന്ന വിധമാണ് നയത്തിലെ മാറ്റങ്ങള്‍. തുര്‍ക്കിക്കും അസര്‍ബൈജാനും ആയുധങ്ങള്‍ നല്‍കുന്ന ഇറാന്‍ ഈയിടെ ഇസ്രയേലിനെ അറബ് രാജ്യങ്ങള്‍ പരിഗണിച്ചതിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്ന രാജ്യമാണ്. ഇതിനൊപ്പം വിവിധ പ്രദേശത്തെ ഭീകരവാദ സംഘടനകളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്ന ഇറാനിലെ നേതാക്കന്മാര്‍ക്ക് ഇനി യാത്രാ ആനുകൂല്യം ലഭിക്കുമെന്നത് ഏറെ ചര്‍ച്ചയാവുകയാണ്.

Related News