Loading ...

Home International

മോ‌സ്കോയില്‍ ചര്‍ച്ചയ്ക്കു സമ്മതിച്ച്‌ അര്‍മേനിയയും അസര്‍ബൈജാനും

മോ​​​സ്കോ: നാ​​​ഗാ​​​ര്‍​​​ണോ-​​​ക​​​രാ​​​ബാ​​​ക് പ്ര​​​ദേ​​​ശ​​​ത്തെ ചൊ​​​ല്ലി​​​യു​​​ള്ള സൈ​​​നി​​​ക ഏ​​​റ്റു​​​മു​​​ട്ട​​​ല്‍ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു ച​​​ര്‍​​​ച്ച ന​​​ട​​​ത്താ​​​ന്‍ അ​​​ര്‍​​​മേ​​​നി​​​യ​​​യും അ​​​സ​​​ര്‍​​​ബൈ​​​ജാ​​​നും സ​​​മ്മ​​​തി​​​ച്ച​​​താ​​​യി റ​​​ഷ്യ​​​ന്‍ വി​​​ദേ​​​ശ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും വി​​​ദേ​​​ശകാര്യ മ​​​ന്ത്രി​​​മാ​​​ര്‍ റ​​​ഷ്യ​​​ന്‍ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മോ​​​സ്കോ​​​യി​​​ല്‍ ച​​​ര്‍​​​ച്ച ന​​​ട​​​ത്തും.

റ​​​ഷ്യ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ന്‍ അ​​​ര്‍​​​മേ​​​നി​​​യ​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നി​​​ക്കോ​​​ള്‍ പ​​​ഷ്നി​​​യാ​​​നു​​​മാ​​​യും അ​​​സ​​​ര്‍​​​ബൈ​​​ജാ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​ല്‍​​​ഹാം അ​​​ലി​​​യേ​​​വു​​​മാ​​​യും വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി നി​​​ര​​​വ​​​ധി ത​​​വ​​​ണ ഫോ​​​ണി​​​ല്‍ സം​​​സാ​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍​​​ന്നാ​​​ണു ച​​​ര്‍​​​ച്ച​​​യ്ക്കു വ​​​ഴി​​​യൊ​​​രു​​​ങ്ങി​​​യ​​​ത്. അ​​​തേ​​​സ​​​മ​​​യം, രൂ​​​ക്ഷപോ​​​രാ​​​ട്ട​​​ത്തി​​​ന് ഇ​​​ന്ന​​​ലെ​​​യും ശ​​​മ​​​ന​​​മു​​​ണ്ടാ​​​യി​​​ല്ല. ക​​​ഴി​​​ഞ്ഞ​​​ മാ​​​സം 27ന് ​​​ആ​​​രം​​​ഭി​​​ച്ച പോ​​​രാ​​​ട്ട​​​ത്തി​​​ല്‍ സി​​​വി​​​ലി​​​യ​​​ന്മാ​​​ര​​​ട​​​ക്കം നാ​​​നൂ​​​റി​​​ല​​​ധി​​​കം പേ​​​ര്‍ കൊ​​​ല​​​പ്പെ​​​ട്ട​​​താ​​​യാ​​​ണ് ക​​​ണ​​​ക്ക്.റ​​​ഷ്യ, ഫ്രാ​​​ന്‍​​​സ്, യു​​​എ​​​സ് എ​​​ന്നീ രാജ്യങ്ങളുടെ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ ഉ​​​ള്‍​​​പ്പെ​​​ട്ട സം​​​ഘ​​​വും പ്ര​​​ശ്ന പ​​​രി​​​ഹാ​​​ര​​​ത്തി​​​ന് നീ​​​ക്കം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ഇ​​​വ​​​ര്‍ അ​​​സര്‍​​​ബൈ​​​ജാ​​​ന്‍ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി ജ​​​നീ​​​വ​​​യി​​​ല്‍ ച​​​ര്‍​​​ച്ച ന​​​ട​​​ത്തു​​​ക​​​യാ​​​ണ്. അ​​​ര്‍​​​മേ​​​നി​​​യ ഇ​​​തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ സ​​​മ്മ​​​തി​​​ച്ചി​​​ട്ടി​​​ല്ല.സ്വ​​​ത​​​ന്ത്ര ​​​പ്ര​​​ദേ​​​ശ​​​മാ​​​യി നി​​​ല​​​നി​​​ര്‍​​​ക്കു​​​ന്ന നാ​​​ഗാ​​​ര്‍​​​ണോ ക​​​രാ​​​ബാ​​​ക്കി​​​നെ അ​​​ര്‍​​​മേ​​​നി​​​യ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്നു. ഈ ​​​മേ​​​ഖ​​​ല അ​​​സ​​​ര്‍​​​ബൈ​​​ജാ​​​ന്‍റെ ഉ​​​ള്ളി​​​ലാ​​​ണെ​​​ങ്കി​​​ലും അ​​​വ​​​ര്‍​​​ക്കി​​​വി​​​ടെ ഒ​​​രു നി​​​യ​​​ന്ത്ര​​​ണ​​​വു​​​മി​​​ല്ല.

Related News