Loading ...

Home International

കോടതി സ്​റ്റേക്കെതിരെ അമേരിക്കൻ ഭരണകൂടം അപ്പീൽ നൽകി

വാഷിങ്​ടൺ: അഭയാർഥി വിലക്കിന്​ സ്​റ്റേ നൽകിയ സീറ്റിൽ ജില്ല ജഡ്​ജി ജെയിംസ്​ റോബർട്ടി​െൻറ ഉത്തരവിനെതിരെ അമേരിക്കൻ നീതിന്യായ വകുപ്പ്​ അപ്പീൽ നൽകി. സീറ്റിൽ ജഡ്​ജിയുടെ ഉത്തരവ്​ അമേരിക്ക​ നടപ്പാക്കി തുടങ്ങിയതിന്​ പിന്നാലെയാണ്​ അപ്പീൽ നൽകിയിരിക്കുന്നത്​. അമേരിക്കൻ നിയമമനുസരിച്ച്​ പ്രസിഡൻറി​െൻറ എക്​സിക്യൂട്ടിവ്​ ഒാർഡർ കോടതികൾക്ക്​ ​സ്​റ്റേ ചെയ്യാവുന്നതാണ്​. ഇതിനെതിരെ അപ്പീൽ നൽകാൻ  à´®à´¾à´¤àµà´°à´®àµ‡ യു.എസ്​ ഭരണകൂടത്തിന്​ സാധിക്കുകയുള്ളു. à´¸àµ€à´±àµà´±à´¿àµ½ ജഡ്​ജിയുടെ ഉത്തരവിനെ രൂക്ഷമായ ഭാഷയിലാണ്​ ഡോണാൾഡ്​ ട്രംപ് വിമർശിച്ചത്​​. ഏഴ്​ മുസ്​ലിം രാജ്യങ്ങളിൽ നിന്നുള്ള​ പൗരൻമാരെ വിലക്കിയ നടപടി സ്​റ്റേ ചെയ്​ത  à´œà´¡àµâ€‹à´œà´¿à´¯àµà´Ÿàµ† തീരുമാനം വിഡ്ഢിത്തമെന്നാണ്​​ അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപി​െൻറ നിലപാട്​. കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും ട്രംപ്​ വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ യു.എസ്​ ഭരണകൂടം തീരുമാനത്തിനെതിരെ അപ്പീൽ നൽകിയിരിക്കുന്നത്​.ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ പ്രവേശന വിലക്കാണ് അമേരിക്ക ഏര്‍പ്പെടുത്തിയത്. സിറിയയിൽ നിന്നുള്ള അഭയാര്‍ഥികളെ ഇനി ഉത്തരവുണ്ടാകുന്നതുവരെ വിലക്കിയിരുന്നു. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ഏഴ് മുസ് ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ 90 ദിവസത്തേക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. തീരുമാനത്തി​െൻറ പശ്​ചാത്തലത്തിൽ 60,000 പേരുടെ വിസ യു.എസ്​ റദ്ദാക്കിയിരുന്നു.

Related News