Loading ...

Home International

മൂ​ന്ന് വ​ര്‍​ഷ​ത്തി​നി​ടെ ചൈ​ന​യി​ല്‍ ത​ക​ര്‍​ത്ത​ത് ആ​യി​ര​ക്ക​ണ​ക്കി​ന് മോ​സ്കു​ക​ള്‍

ബെ​യ്ജിം​ഗ്: വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ചൈ​ന​യി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് മോ​സ്കു​ക​ള്‍ ചൈ​നീ​സ് അ​ധി​കൃ​ത​ര്‍ ത​ക​ര്‍​ത്ത​താ​യി റി​പ്പോ​ര്‍​ട്ട്.ഗോ​ത്ര ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന മേ​ഖ​ല​യാ​യ സി​ന്‍​ജി​യാം​ഗി​ലാ​ണ് നി​ര​വ​ധി മോ​സ്കു​ക​ള്‍ ത​ക​ര്‍​ത്ത​തെ​ന്നാ​ണ് ഓ​സ്ട്രേ​ലി​യ​ന്‍ സം​ഘ​ങ്ങ​ളെ ഉ​ദ്ധ​രി​ച്ചു​ള്ള റി​പ്പോ​ര്‍​ട്ട്.

1600 ഓ​ളം മോ​സ്കു​ക​ള്‍ ത​ക​ര്‍​ക്കു​ക​യോ ന​ശി​പ്പി​ക്ക​പ്പെ​ട്ട​താ​യോ ആ​ണ് വി​വ​രം. സാ​റ്റ​ലൈ​റ്റ് ചി​ത്ര​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഓ​സ്ട്രേ​ലി​യ​ന്‍ സ്ട്രാ​റ്റെ​ജി​ക് പോ​ളി​സി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ നി​രീ​ക്ഷ​ണം. ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​ത്തി​നു​ള്ളി​ലാ​ണ് മോ​സ്കു​ക​ള്‍ ത​ക​ര്‍​ത്തി​ട്ടു​ള്ള​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. മ​ത ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന ഉ​റും​ഖി, കാ​ഷ്ഗ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ ന​ഗ​ര​ത്തി​ന് പു​റ​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ര്യ​മാ​യ ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ​താ​യാ​ണ് സൂ​ച​ന.

Related News