Loading ...

Home International

പലസ്തീന്‍ അറബ് ലീഗില്‍ നിന്നും രാജിവെച്ചു

ജെറുസലേം: പലസ്തീന്‍ അറബ് ലീഗില്‍ നിന്നും രാജിവെച്ചു. ഇസ്രയേലുമായി യു.എ.ഇയും ബഹറിനും അടക്കമുള്ള അറബ് രാജ്യങ്ങള്‍ സൗഹൃദം പുന:സ്ഥാപിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി. പലസ്തീന്‍ അടുത്ത ആറുമാസത്തേയ്ക്ക് ഒരു അറബ് ലീഗ് സമ്മേളനങ്ങളിലും പങ്കെടുക്കില്ലെന്നാണ് തീരുമാനം. അറബ് ലീഗെന്ന കൂട്ടായ്മയുടെ ചെയര്‍മാന്‍ പദവി വഹിക്കുന്ന രാജ്യമാണ് പലസ്തീന്‍. വിദേശ കാര്യ മന്ത്രി റിയാദ് അല്‍-മാലിക്കിയാണ് പലസ്തീന്റെ നിലപാട് വ്യക്താക്കിയത്. ഇസ്രയേലുമായി അറബ് രാജ്യങ്ങള്‍ വ്യാപാര-പ്രതിരോധ കരാറുകളാണ് തുടരാന്‍ തീരുമാനിച്ചത്. പലസ്തീനുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കേ അമേരിക്കയുടെ വ്യാപാര-പ്രതിരോധ പങ്കാളിയായ ഇസ്രയേലിനെ അംഗീകരിക്കാന്‍ അറബ് ലോകം തയ്യാറായിരിക്കുകയാണ്. ഇതിനെതിരെ പലസ്തീന് പിന്തുണ നല്‍കിയത് പാകിസ്താനും തുര്‍ക്കിയുമാണ്. 1967ലെ യുദ്ധത്തിന് ശേഷം കൃത്യമായ അതിര് ഇസ്രായേല്‍ സംരക്ഷിക്കുന്നില്ലെന്നതാണ് നിരന്തരം സംഘര്‍ഷത്തിന് കാരണമെന്നാണ് പലസ്തീന്‍ നിരന്തരം ആരോപിക്കുന്നത്. പലസ്തീന്‍ സ്വന്തം പ്രദേശമായി കരുതുന്ന വെസ്റ്റ്ബാങ്കും ഗാസയും ഇസ്രയേല്‍ പിടിച്ചു വെച്ചിരിക്കുന്നുവെന്നാണ് ആരോപണം.

Related News