Loading ...

Home International

യു​എ​ന്നി​ന്‍റെ സാമ്പത്തിക സാമൂഹിക കൗണ്‍സില്‍ സമിതിയില്‍ അം​ഗ​മാ​യി ഇ​ന്ത്യ

ന്യൂ​യോ​ര്‍​ക്ക്: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ഇ​ക്ക​ണോ​മി​ക് ആ​ന്‍​ഡ് സോ​ഷ്യ​ല്‍ കൗ​ണ്‍​സി​ലി​ലെ ക​മ്മീ​ഷ​ണ്‍ ഓ​ഫ് സ്റ്റാ​റ്റ​സ് ഓ​ഫ് വു​മ​ണ്‍ (സി​എ​സ്ഡ​ബ്ല്യു) ല്‍ ​അം​ഗ​മാ​യി ഇ​ന്ത്യ. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂര്‍ത്തി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലിം​ഗ​സ​മ​ത്വ​ത്തി​നും സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​മി​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​യും അ​ഫ്ഗാ​നി​സ്ഥാ​നും ചൈ​ന​യു​മാ​ണ് അം​ഗ​ത്വ​ത്തി​നാ​യി മ​ത്സ​രി​ച്ച​ത്. ഇ​ന്ത്യ​യ്ക്കും അ​ഫ്ഗാ​നും 54 വീ​തം വോ​ട്ടു​ക​ള്‍ ല​ഭി​ച്ച​പ്പോ​ള്‍ ചൈ​ന​യ്ക്ക് അ​തി​ന്‍റെ പ​കു​തി വോ​ട്ടു​ക​ള്‍ പോ​ലും ല​ഭി​ച്ചി​ല്ല. 2021 വ​രെ​യൊ​ണ് ക​മ്മീ​ഷ​ന്‍ ഓ​ണ്‍ സ്റ്റാ​റ്റ​സ് ഓ​ഫ് വു​മ​ണി​ല്‍ ഇ​ന്ത്യ അം​ഗ​മാ​യി​രി​ക്കു​ക. ജൂണില്‍ ഇന്ത്യക്ക് യുഎന്‍ രക്ഷാസമിതിയില്‍ താത്കാലിക അംഗത്വം ലഭിച്ചിരുന്നു. 192-ല്‍ 184 വോട്ടുകള്‍ നേടിയാണ് ഇന്ത്യ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Related News