Loading ...

Home International

ജപ്പാനിലെ മിയാഗിയില്‍ വന്‍ ഭൂചലനം; നാശനഷ്​ടമോ ആളപായമോ ഇല്ല

ടോക്കിയോ: ജപ്പാനിലെ മിയാഗിയില്‍ ശനിയാഴ്​ച രാവിലെ 8.14 ന്​ കസേനുമക്ക്​ 61 കിലോമീറ്റര്‍ അകലെ റിക്​ടര്‍ സ്​കെയിലില്‍ 6.1 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായി. ഭൂകമ്ബം ഉണ്ടായത് ഉപരിതലത്തില്‍ നിന്ന് 47 കിലോമീറ്റര്‍ താഴ്ചയിലാണ്.ഭൂചലനത്തില്‍ നാശനഷ്​ടമോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീരദേശത്ത്​ ഉയര്‍ന്ന തിരമാലക്ക് സാധ്യതയുള്ളതിനാല്‍ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ഏജന്‍സികള്‍ അറിയിച്ചിട്ടുണ്ട്. ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയില്‍ നിന്ന് 407 കിലോമീറ്റര്‍ വടക്കുകിഴക്ക് ആണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രമെന്നും ഏജന്‍സി അറിയിച്ചു. നിലവില്‍ സുനാമി മുന്നറിയിപ്പ്​ നല്‍കിയിട്ടില്ല

Related News