Loading ...

Home International

ജപ്പാനിലേയ്ക്ക് വന്‍ ചുഴലിക്കാറ്റ് അടുക്കുന്നു; 8 ലക്ഷം പേരെ മാറ്റിപാര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

ടോക്കിയോ: ജപ്പാന്റെ തീരത്തേക്ക് അതിശക്തമായ ചുഴലിക്കാറ്റെത്തുന്നു. ജപ്പാന്റെ തെക്കന്‍ തീരത്തും തെക്കുപടിഞ്ഞാറന്‍ തീരത്തുമാണ് ഹൈഷാന്‍ എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ മൂന്ന് ലക്ഷം പേരെ ബാധിക്കുമെന്ന പ്രവചനത്തെ മറികടക്കുന്ന പ്രഹര ശേഷിയാണ് കണക്കുകൂട്ടുന്നത്. 8.10 ലക്ഷം ജനങ്ങളോടാണ് വീടൊഴിഞ്ഞ് സുരക്ഷിത സ്ഥാനം തേടാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.ജപ്പാന്‍ തീരത്തു നിന്നും 70 കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് ഹൈഷാന്‍ എത്തിയിരി ക്കുന്നത്. മണിക്കൂറില്‍ 35 കിലോമീറ്റര്‍ മാത്രം വേഗതയിലാണ് ഇപ്പോള്‍ നീങ്ങുന്നതെങ്കിലും തീരത്തോടടുക്കുമ്ബോള്‍ 162 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. à´¯àµà´·àµ‚ ദ്വീപിലാണ് ചുഴലിക്കാറ്റ് ആദ്യമെത്തുക. ജപ്പാന്‍ ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തിലാണ് ചുഴലിക്കാറ്റിനെ പ്രതിരോധിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്.

Related News