Loading ...

Home International

ബ​ലേ​റ​സി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​ന്‍ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ

ന്യൂ​യോ​ര്‍​ക്ക്: സം​ഘ​ര്‍​ഷ​ഭ​രി​ത​മാ​യ ബ​ലേ​റ​സി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​നൊ​രു​ങ്ങി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ. പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ര്‍ ലു​കാ​ഷെ​ന്‍​കോ വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ തു​ട​രു​ന്ന​തി​നെ​തി​രെ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധം അ​തി​രൂ​ക്ഷ​മാ​ണ് എ​ന്ന വി​ല​യി​രു​ത്തി​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​തേ​ത്തു​ട​ര്‍​ന്ന് ബ​ലേ​റ​സി​ലേ​ക്ക് പ്ര​തി​നി​ധി സം​ഘ​ത്തെ അ​യ​ക്കാ​ന്‍ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ തീ​രു​മാ​നി​ച്ചു. ബ​ലേ​റ​സി​ലെ ത​ന്നെ ഉ​ന്ന​ത നേ​താ​ക്ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം കൂ​ടി​യാ​ണ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ഇ​ത്ത​ര​മൊ​രു നീ​ക്ക​ത്തി​ന് ത​യാ​റാ​യ​തെ​ന്നാ​ണ് വി​വ​രം. മു​ന്‍​പ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ആ​യി​രു​ന്ന സ്വെ​റ്റ്ലാ​ന ഠി​ക്കാ​നോ​വ്സ്ക്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യ്ക്കു മു​ന്നി​ല്‍ ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സു​ര​ക്ഷാ കൗ​ണ്‍​സി​ല്‍, മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍​സി​ല്‍, ജ​ന​റ​ല്‍ അ​സം​ബ്ലി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​വു​ക​യെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

Related News