Loading ...

Home International

എണ്ണക്കപ്പല്‍ ‌തീപിടുത്തം; എണ്ണ ചോര്‍ച്ചയെ നേരിടാന്‍ അന്താരാഷ്ട്ര സഹായം തേടി ശ്രീലങ്ക

കൊളംബോ: കിഴക്കന്‍ തീരത്ത് തീപിടിച്ച എണ്ണ കപ്പലിന്റെ ചരക്ക് കടലിലേക്ക് പുറന്തള്ളുകയാണെങ്കില്‍ എണ്ണ ചോര്‍ച്ച നേരിടാനുള്ള സാങ്കേതിക ശേഷി ശ്രീലങ്കയ്ക്കില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കപ്പലിലെ ചരക്കും ഡീസലും ചോര്‍ന്നാല്‍ അത് വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മറൈന്‍ എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (എംഇപിഎ) ചെയര്‍മാന്‍ ധര്‍ഷാനി ലഹന്ദപുര പറഞ്ഞു. ഇത്രയും വലിയ ദുരന്തത്തെ നേരിടാന്‍ ശ്രീലങ്കയ്ക്ക് കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2.7 ദശലക്ഷം ടണ്‍ ക്രൂഡോയിലാണ് കപ്പലിലുള്ളത്. കപ്പലിന്റെ ആകെ ശേഷി 2.9 ദശലക്ഷം ടണ്‍ ആണ്. ഈ സാഹചര്യത്തെ നേരിടാന്‍ ദക്ഷിണേഷ്യന്‍ മേഖലകളിലുള്ള രാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും സഹായമഭ്യര്‍ഥിച്ചിട്ടുണ്ടെന്നും എംഇപിഎ പറഞ്ഞു.
എംടി ന്യൂ ഡയമണ്ട് എന്ന കപ്പലാണ് തീപിടിച്ചത്. ക്രൂഡ് ഓയില്‍ കൊണ്ടുപോയ കപ്പലില്‍ ശ്രീലങ്കയുടെ കിഴക്കന്‍ തീരത്ത് നിന്ന് 38 കിലോമീറ്റര്‍ അകലെയാണ് തീപിടുത്തമുണ്ടെന്നും ക്യാപ്റ്റനും ചില ഉദ്യോഗസ്ഥരും ഒഴികെ പകുതിയോളം ജീവനക്കാര്‍ ലൈഫ് ബോട്ടുകളില്‍ കയറിയതായും ശ്രീലങ്കന്‍ നാവികസേന അറിയിച്ചു. കപ്പലിന്റെ എഞ്ചിന്‍ റൂമില്‍ തീപിടിച്ചത് ചെറിയ പൊട്ടിത്തെറികള്‍ക്ക് കാരണമായെങ്കിലും അത് നിയന്ത്രണവിധേയമാക്കാന്‍ ക്രൂ ശ്രമിക്കുന്നതായും നേവി ഉദ്യോഗസ്ഥനായ ക്യാപ്റ്റന്‍ ഇന്‍ഡിക ഡി സില്‍വ വ്യക്തമാക്കി.

Related News