Loading ...

Home International

ചൈനയില്‍ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങൾക്ക് നേരെയുള്ള ആക്രമണം തുടരുന്നു

ബെ​യ്ജിം​ഗ്: ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ല്‍​നി​ന്നു വി​ശു​ദ്ധ പ്ര​തീ​ക​ങ്ങ​ളും ചി​ത്ര​ങ്ങ​ളും മാ​റ്റി ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി ചി​ഹ്ന​ങ്ങ​ളും ചി​ത്ര​ങ്ങ​ളും സ്ഥാ​പി​ക്കു​ന്ന ചൈ​നാ​വ​ത്ക​ര​ണ പ​രി​പാ​ടി ശ​ക്ത​മാ​യി പു​രോ​ഗ​മി​ക്കു​ന്നു എ​ന്ന് റി​പ്പോ​ര്‍​ട്ട്.2020-ലെ ​ആ​ദ്യ ആ​റു​മാ​സ​ത്തി​നി​ടെ 900 കു​രി​ശു​ക​ള്‍ നീ​ക്കം ചെ​യ്യ​പ്പെ​ട്ട​താ​യി ചൈ​നീ​സ് മ​നു​ഷ്യാ​വ​കാ​ശ പ്ര​സ്ഥാ​ന​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ല്‍ പ​റ​യു​ന്നു.ചൈ​ന​യു​ടെ സാ​മൂ​ഹ്യ​ജീ​വി​ത​ത്തി​ല്‍ വി​ദേ​ശ​സ്വാ​ധീ​നം ഒ​ഴി​വാ​ക്ക​ണ​മെ​ന്നു ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ന്‍​പിം​ഗ് നി​ര്‍​ദേ​ശി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണി​ത്. ദേ​വാ​ല​യ​മു​ഖ​പ്പു​ക​ളി​ലെ കു​രി​ശു​ക​ള്‍ സ​ര്‍​ക്കാ​ര്‍ കെ​ട്ടി​ട​ങ്ങ​ളെ​ക്കാ​ള്‍ ഉ​യ​ര്‍​ന്നു​നി​ല്‍​ക്കാ​ന്‍ പാ​ടി​ല്ല. കു​രി​ശ് നീ​ക്കാ​ത്ത ഇ​ട​വ​ക​ക​ളി​ലെ ജ​ന​ങ്ങ​ള്‍​ക്കു പെ​ന്‍​ഷ​നും സ​ര്‍​ക്കാ​ര്‍ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ഷ്‌​ട​മാ​കും. കു​ട്ടി​ക​ള്‍​ക്ക് ഭാ​വി​യി​ല്‍ ജോ​ലി​സാ​ധ്യ​ത​യും ഇ​ല്ലാ​താ​കും.കു​രി​ശ് ത​ക​ര്‍​ക്ക​ലി​നെ എ​തി​ര്‍​ക്കു​ന്ന​വ​ര്‍ സ​ര്‍​ക്കാ​രിനെ എ​തി​ര്‍​ക്കു​ന്ന​വ​രാ​യാ​ണ് വ്യാ​ഖ്യാ​നി​ക്കു​ന്ന​തെ​ന്ന് ക്രൈ​സ്ത​വ​ര്‍ ആ​രോ​പി​ക്കു​ന്നു.കി​ഴ​ക്ക​ന്‍ ചൈ​ന​യി​ലെ ആ​ന്‍​ഹു​യി പ്ര​വി​ശ്യ​യി​ലാ​ണ് കു​രി​ശ് നീ​ക്കം​ചെ​യ്യ​ല്‍ വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന​ത്.

Related News