Loading ...

Home International

സ്വീ​ഡി​ഷ് ക​ലാ​പം; നി​ര​വ​ധി​പ്പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും നാളുകള്‍ക്ക് അറുതിയാകുകയാണോയെന്ന ആശങ്കയിലാണ് സ്വീഡിഷ് ജനത. രാജ്യത്ത് വര്‍ദ്ധിച്ച്‌ വരുന്ന കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും സാന്നിധ്യം തദ്ദേശീയെ വംശീയവാദികളാക്കിമാറ്റുന്നുവെന്നാണ് സ്വീഡനിലേ സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച തീവ്ര വലത്പക്ഷ പാര്‍ട്ടിയായ ഹാര്‍ഡ് ലൈന്‍ നടത്താനിരുന്ന പ്രഭാഷണങ്ങള്‍ക്ക് സ്വീഡിഷ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ നടന്ന റാലിയിക്കിടെ മൂന്ന് പേര്‍ ചേര്‍ന്ന് ഇസ്ലാം വിശുദ്ധ ഗ്രന്ഥമായ ഖുറാന്‍ കത്തിക്കുകയും ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തത്സമയം ചിത്രീകരിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വീഡന്‍റെ തെക്കന്‍ നഗരമായ മാല്‍മോയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്

Related News