Loading ...

Home International

കോവിഡ് വ്യാപനം കുറഞ്ഞു;ചൈനയില്‍ സ്കൂളുകള്‍ തുറക്കുന്നു

ബെ​യ്ജിം​ഗ്: കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ​തോ​ടെ സ്കൂ​ളു​ക​ള്‍ അ​ടു​ത്ത​യാ​ഴ്ച​യോ​ടെ പൂ​ര്‍​ണ​മാ​യും തു​റ​ക്കാ​നൊ​രു​ങ്ങി ചൈ​ന. ഒ​ന്‍​പ​ത് പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് വെ​ള്ളി​യാ​ഴ്ച ചൈ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​ഒ​ന്‍​പ​ത് പേ​രും പു​റ​ത്തു​നി​ന്ന് വ​ന്ന​വ​രു​മാ​ണ്.288 കോ​വി​ഡ് രോ​ഗി​ക​ള്‍ മാ​ത്ര​മാ​ണ് നി​ല​വി​ല്‍ ചൈ​ന​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. 361 പേ​ര്‍ ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്നു​ണ്ട്.ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചൈ​ന​യി​ലെ സ്കൂ​ളു​ക​ള്‍ തി​ങ്ക​ളാ​ഴ്ച​യോ​ടെ പൂ​ര്‍​ണ​മാ​യും തു​റ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കി​യും സാ​മൂ​ഹ്യ അ​ക​ലം ഉ​റ​പ്പാ​ക്കി​യു​മാ​വും സ്കൂ​ളു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​മെ​ന്നാ​ണ് വി​വ​രം.കോ​ള​ജു​ക​ളി​ലെ അ​ണ്ട​ര്‍​ഗ്രാ​ജ്വേ​റ്റ് കോ​ഴ്സു​ക​ളും അ​ടു​ത്ത​യാ​ഴ്ച​യോ​ടെ സാ​ധാ​ര​ണ നി​ല​യി​ലാ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

Related News