Loading ...

Home International

ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബെ രാ​ജി​വ​ച്ചു

ടോ​ക്കി​യോ: ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബെ രാ​ജി​വ​ച്ചു. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് അ​ദ്ദേ​ഹം രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്. കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​ല്‍ ജാ​പ്പ​നീ​സ് ജ​ന​ത​യോ​ട് മാ​പ്പ് ചോ​ദി​ക്കു​ന്ന​താ​യും ആ​ബെ പ​റ​ഞ്ഞു.

തു​ട​ര്‍ ചി​കി​ത്സ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ വി​ദ​ഗ്ധ​രു​മാ​യു​ള്ള ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷം തീ​രു​മാ​നി​ക്കു​മെ​ന്ന് വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ആ​ബെ വ്യ​ക്ത​മാ​ക്കി. വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന നി​ല​യി​ല്‍ ജോ​ലി തു​ട​രാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്. à´•àµ‹â€‹à´µà´¿â€‹à´¡àµ ദു​രി​ത​ങ്ങ​ള്‍‌​ക്കി​ട​യി​ല്‍ രാ​ജി​വ​യ്ക്കേ​ണ്ടി വ​ന്ന​തി​ല്‍ ജ​പ്പാ​നി​ലെ ജ​ന​ങ്ങ​ളോ​ട് ആ​ത്മാ​ര്‍​ഥ​മാ​യി ക്ഷ​മ ചോ​ദി​ക്കു​ന്നു. ഇ​നി​യും ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ ചെ​യ്തു തീ​ര്‍​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട് - ആ​ബെ പ​റ​ഞ്ഞു.

ഗു​രു​ത​ര​മാ​യ ക​ര​ള്‍ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ കു​റ​ച്ച്‌ നാ​ളു​ക​ളാ​യി അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 2021 സെ​പ്റ്റം​ബ​ര്‍ വ​രെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ ​ലാ​വ​ധി. 2006ല്‍ ​പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹം ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ളാ​ല്‍ 2007ല്‍ ​രാ​ജി​വ​ച്ചി​രു​ന്നു. പി​ന്നീ​ട് 2012ല്‍ ​വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​യി.

Related News