Loading ...

Home International

ലോകത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം രണ്ട് കോടി 40 ലക്ഷം കടന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് കോടി നാല്‍പ്പത് ലക്ഷം കടന്നു. കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം എട്ട് ലക്ഷത്തി ഇരുപത്തി രണ്ടായിരം കടന്നു. ഒരു കോടി അറുപത്തിയഞ്ച് ലക്ഷം പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. ബ്രസീലില്‍ നാല്‍പ്പത്തിയാറായിരത്തോളം പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം മുപ്പത്തിയാറ് ലക്ഷത്തി എഴുപത്തി നാലായിരം കടന്നു. അമേരിക്കയില്‍ മുപ്പത്തിയാറായിരം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം അന്‍പത്തിയൊന്‍പത് ലക്ഷത്തി അമ്ബത്തി രണ്ടായിരവും മരണം ഒരു ലക്ഷത്തി എണ്‍പത്തിരണ്ടായിരവും കടന്നു. റഷ്യയില്‍ നാലായിരത്തോളം പേര്‍ക്കും കൊളംമ്ബിയയില്‍ പതിനായിരത്തില്‍ ഏറെ പേര്‍ക്ക് കൂടിയും രോഗം റിപ്പോര്‍ട്ട് ചെയ്തു.

Related News