Loading ...

Home International

കൊറോണ; കുട്ടികളിലെ പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പഠനം

ലണ്ടന്‍: കൊറോണ വൈറസ് വ്യാപനം കുട്ടികളില്‍ പ്രമേഹസാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. ലണ്ടനിലെ സെന്റ് മേരീസ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മുപ്പതോളം കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പഠനത്തിന് വിധേയരായ കുട്ടികളില്‍ ചിലര്‍ക്ക് കൊറോണ വൈറസ് ബാധ ഉള്ളതായും മറ്റു ചിലര്‍ക്ക് മുന്‍പ് കൊറോണ വൈറസ് ബാധിച്ചിരുന്നതായും കണ്ടെത്തിയിരുന്നു. ഇവരില്‍ പ്രമേഹ സാധ്യത കൂടുതലായിരുന്നെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന കോശങ്ങള്‍ നശിക്കുന്ന അവസ്ഥയാണ് ജുവനൈല്‍ ഡയബറ്റിസ് എന്ന് അറിയപ്പെടുന്ന കുട്ടികളിലെ പ്രമേഹം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാവശ്യമായ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്നതില്‍ നിന്നു ശരീരത്തെ തടയുന്നു. ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന കോശങ്ങളെ കൊറോണ വൈറസ് ആക്രമിക്കുന്നതു മൂലമാകാം ഇങ്ങനെ സംഭവിക്കുന്നതെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Related News