Loading ...

Home International

ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വതം പുകയുന്നു

മേദാന്‍: ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വതം പുകയുന്നു. പടിഞ്ഞാറന്‍ മേഖലയിലെ സുമാത്രാ ദ്വീപിലെ സിനാബംഗ് എന്ന അഗ്നിപര്‍വ്വതമാണ് ചാരവും പുകയും വമിപ്പിക്കാന്‍ തുടങ്ങിയത്. നിലവില്‍ 3280 അടി ഉയരത്തിലാണ് ചാരവും പുകയും പുറന്തള്ളപ്പെടുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചയായി പുകഞ്ഞുതുടങ്ങിയ പര്‍വ്വതമാണ് ഇന്നലെ സജീവമായിരിക്കുന്നത്. ഗ്രാമീണരോട് അഞ്ചു കിലോമീറ്റര്‍ ദൂരത്തേയ്ക്ക് മാറാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അഗ്നിപര്‍വ്വതത്തിന്റെ ചാരവും പുകയും രണ്ടുകീലോമീറ്ററില്‍ വ്യാപിച്ചതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗ്രാമീണരോട് അഞ്ചു കിലോമീറ്റര്‍ ദൂരത്തേയ്ക്ക് മാറാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതുവരെ 30,000 പേരെയാണ് മാറ്റിപ്പാര്‍പ്പി ച്ചിരിക്കുന്നത്. 2010ല്‍ ലാവാ പ്രവാഹം ഉണ്ടായ സിനാബുംഗ് അഗ്നിപര്‍വ്വതം 400 വര്‍ഷം നിര്‍ജ്ജീവമായിരുന്നു. 2010ല്‍ രണ്ടുപേരും 2014ല്‍ 17പേരും 2016ല്‍ ഏഴുപേരുമാണ് ലാവാപ്രവാഹത്തില്‍ മരണപ്പെട്ടത്. വിമാനയാത്രകളെ പുക ബാധിച്ചിട്ടില്ലെന്നും രണ്ടു ദിവസത്തെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായും ഭരണകൂടം അറിയിച്ചു. ആകെ 120 അഗ്നിപര്‍വ്വതങ്ങളാണ് ഇന്തോനേഷ്യയില്‍ ഉള്ളത്. പെസഫിക്കിലെ റിംഗ് ഓഫ് ഫയര്‍ എന്ന് വിളിക്കുന്ന അഗ്നിപര്‍വ്വത ശൃംഖലയില്‍പ്പെട്ട പ്രദേശത്താണ് ഇന്തോനേഷ്യന്‍ ദ്വീപസമൂഹം നിലനില്‍ക്കുന്നത്.

Related News