Loading ...

Home International

കൊറോണ വാക്‌സിന്‍; വ്യാവസായിക അടിസ്ഥാനത്തിലുള്ള നിര്‍മ്മാണം ആരംഭിച്ച്‌ റഷ്യ

മോസ്‌കോ: റഷ്യ വികസിപ്പിച്ച കൊറോണ വാക്‌സിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിര്‍മ്മാണം ആരംഭിച്ചു. ഇന്റര്‍ഫോക്‌സ് വാര്‍ത്താ ഏജന്‍സിയാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം അവസാനത്തോടെ വാക്‌സിന്‍ വിപണിയില്‍ എത്തിക്കുമെന്നാണ് റഷ്യയുടെ അവകാശവാദം.

കൊറോണക്കെതിരെയുള്ള ലോകത്തിലെ ആദ്യ വാക്‌സിന്‍ എന്ന പ്രഖ്യാപനത്തോടെയാണ് റഷ്യ സ്ഫുടനിക്- 5 വാക്‌സിന്‍ പുറത്തിറക്കിയത്. ജൂണ്‍ 18 നാണ് വാക്‌സിന്റെ മനുഷ്യരിലുള്ള ക്ലിനിക്കല്‍ ട്രയല്‍ ആരംഭിച്ചത്. 38 വോളണ്ടിയര്‍മാര്‍ക്ക് ടെസ്റ്റ് ഡോസ് നല്‍കി. ഡോസ് നല്‍കിയവര്‍ക്കെല്ലാം 21 -ാം ദിവസം മികച്ച രീതിയില്‍ പ്രതിരോധ ശേഷി ലഭിച്ചെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നു. അതേസമയം വാക്‌സിന്‍ വികസനത്തെ കുറിച്ചുള്ള പഠനഫലങ്ങളൊന്നും റഷ്യ ഇതുവരെ പുറത്തു വിട്ടിട്ടില്ല.

കൊറോണ വൈറസ് വാക്സിനിലെ പ്രീക്ലിനിക്കല്‍, ക്ലിനിക്കല്‍ പഠനങ്ങളെക്കുറിച്ചുള്ള നിര്‍ണായക ശാസ്ത്രീയ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്നാണ് റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോയെ അറിയിച്ചിരിക്കുന്നത്.

Related News