Loading ...

Home International

പോളണ്ട്‌ പ്രസിഡന്റായി ആന്ദ്രെ ഡ്യൂഡ അധികാരമേറ്റു

വാഴ്‌സോ :രണ്ടാം തവണയും പോളണ്ട്‌ പ്രസിഡന്റായി  ആന്ദ്രെ ഡ്യൂഡ അധികാരമേറ്റു. കഴിഞ്ഞ അഞ്ച്‌വർഷം ഡ്യൂഡ ഭരണഘടനയെ മാനിക്കാതിരുന്നതിൽ പ്രതിഷേധിച്ച്‌ മുൻ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും ഭൂരിപക്ഷം പ്രതിപക്ഷ അംഗങ്ങളും ചടങ്ങ്‌ ബഹിഷ്‌കരിച്ചു.
‌.ജൂലൈ 12ന്‌ നടന്ന രണ്ടാംവട്ട തെരഞ്ഞെടുപ്പിൽ 51.03 ശതമാനം പിന്തുണയോടെയാണ്‌ ഡ്യൂഡ വിജയിച്ചത്‌. പ്രതിപക്ഷ സ്ഥാനാർഥിയായിരുന്ന റഫാൽ തർസാകോവ്‌സ്‌കി 48.97 വോട്ട്‌ നേടി. 65 ശതമാനമായിരുന്നു പോളിങ്‌. യൂറോപ്യൻ യൂണിയന്റെ നയങ്ങളുമായി ചേർന്നുപോവാത്ത വലതുപക്ഷ ലോ ആൻഡ്‌ ജസ്‌റ്റിസ്‌ പാർടിയുടെ നയങ്ങളാണ്‌ പ്രസിഡന്റ്‌ നടപ്പാക്കുന്നത്‌ എന്നാണ്‌ പ്രതിപക്ഷത്തിന്റെ വിമർശം.

Related News