Loading ...

Home International

ഇറാഖ്​ ഭരിക്കാൻ യോഗ്യൻ സദ്ദാമെന്ന്​ മുൻ സി.​െഎ.എ ഉദ്യോഗസ്​ഥൻ

ന്യൂയോർക്ക്​: ഇറാഖ്​ ഭരിക്കാൻ സദ്ദാം ഹുസൈനെ പോലെ ശക്​​തനായ ഭരണാധികാരി വേണമായിരുന്നെന്ന്​ മുൻ സി.​െഎ.à´Ž ഉദ്യേഗസ്​ഥ​ൻ ജോൺ നിക്​സൺ. നിലവിലെ യു.എസ്​ ബറാക്​ ഒബാമയും നിയുക്​ത പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപും 2003ലെ ഇറാഖ്​ ആക്രമണ​െത്ത അംഗീകരിക്കുന്നില്ല. 2003ലെ ഇറാഖ്​ യുദ്ധവും അതി​െൻറ അനന്തര ഫലങ്ങളും ഇന്നത്തെ മധ്യേഷ്യയി​െല പ്രശ്​നങ്ങളെ മുൻകൂട്ടി സൂചിപ്പിക്കുകയായിരുന്നു. യുദ്ധത്തെ തുടർന്നാണ്​ വർഗീയവാദികൾ വെളിച്ചത്തു വന്നത്​. അതാണ്​ ഇന്ന്​ ഇറാഖിനേയും സിറിയയേയും വേട്ടയാടുന്ന​തെന്നും നിക്​സൺ പറയുന്നു. സഖ്യസേന പിടികൂടിയ സദ്ദാം ഹുസൈനെ ​േചാദ്യം ചെയ്​ത​ ജോൺ നിക്​സൻ ത​െൻറ പുതിയ പുസ്​തകത്തിലാണ്​ ഇക്കാര്യം വെളിപ്പെടുത്തുന്നത്​.സദ്ദാം ഹുസൈനെ ചോദ്യം ചെയ്​തപ്പോൾ അമേരിക്ക കരുതും പോലെ എളുപ്പമായിരിക്കില്ല ഇറാഖ്​ ഭരണമെന്ന്​ സദ്ദാം ഒാർമിപ്പിച്ചിരുന്നു. ‘നിങ്ങൾ പരാജയ​െപ്പടാൻ പോവുകയാണ്​. ഇറാഖ്​ ഭരിക്കുന്നത്​ എളുപ്പമല്ലെന്ന്​ നിങ്ങൾ മനസിലാക്കാൻ പോകുന്നു.’ എന്തു കൊണ്ടെന്ന്​ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ‘നിങ്ങൾക്ക്​ ഭാഷയറിയില്ല, ചരിത്രമറിയില്ല, അറബ്​ മനസ്​ മനസിലാക്കാനും നിങ്ങൾക്ക്​ സാധിക്കില്ല.’സുന്നി വിഘടനവാദികളെയും ഷിയാ ഭൂരിപക്ഷമുള്ള ഇറാഖിനെയും ഭരിക്കാൻ സദ്ദാമിനെ പോലെ ശക്​തനായ ഒരു ഭരണാധികാരി ആവശ്യമായിരുന്നെന്ന്​ ഇറാഖി​െൻറ ഇന്നത്തെ അവസ്​ഥയിൽ തോന്നുന്നതായി നിക്​സൺ പറയുന്നു.ഏകാധിപതിയും ക്രൂരനമായിരുന്നു സദ്ദാം. പക്ഷേ, അദ്ദേഹം തുടർന്നിരുന്നെങ്കിൽ ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ഇത്രയും ശക്തിപ്രാപിക്കില്ലായിരുന്നു. സദ്ദാം തീർച്ചയായും വെറുക്ക​െപ്പട്ടവനായിരുന്നു.  എന്നാൽ എങ്ങനെയാണ്​ ഇത്രയും കാലം ഇറാഖിനെ ഭരിച്ചതെന്ന്​ ചിന്തി​ക്കു​േമ്പാൾ സദ്ദാമിനോട് ബഹുമാനം തോന്നുന്നുവെന്നും നിക്​സൺ പറയുന്നു.  ജനങ്ങളെ യോജിച്ചുപോകാൻ പഠിപ്പിച്ചത് താനാണെന്ന് സദ്ദാം പറഞ്ഞിരുന്നതായും നിക്സൺ പുസ്​തകത്തിൽ വ്യക്​തമാക്കുന്നു.

Related News