Loading ...

Home International

ഇന്ന് ഹിരോഷിമാ ദിനം

ലോകത്ത് ആദ്യമായി അണുബോംബ് വര്‍ഷിച്ചതിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികം. അണുവായുധമുണ്ടാക്കുന്ന വിപത്ത് എത്രമാത്രം വിനാശകരമാണെന്നതിന്റെ സാക്ഷ്യമാണ് ഹിരോഷിമ ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 1945 ആഗസ്ത് ആറിനാണ് ലോകം ആ മഹാദുരന്തത്തിന് സാക്ഷിയായത്. രണ്ടാംലോക മഹായുദ്ധത്തില്‍ തോല്‍വി സമ്മതിച്ച ജപ്പാന് മേലായിരുന്നു അമേരിക്കയുടെ അണ്വായുധാക്രമണം.1945 ഓഗസ്റ്റ് ആറിന് രാവിലെ എട്ടേകാലിന് ജപ്പാനിലെ ഹിരോഷിമ നഗരത്തില്‍ അമേരിക്ക ലിറ്റില്‍ ബോയ് എന്ന അണുബോംബ് വര്‍ഷിച്ചപ്പോള്‍ ഛിന്നഭിന്നമായത് ഒന്നരലക്ഷത്തോളം മനുഷ്യജീവനുകളാണ്. അണുവികിരണം ഏല്‍പ്പിച്ച ആഘാതം പിന്നെയും തലമുറകളിലേക്ക് നീണ്ടു. ലോകം ഒരു കാലത്തും മറക്കാനിടയില്ല ആ കറുത്ത ദിനം. രണ്ടാം ലോകമഹായുദ്ധകാലത്തിന്‍റെ അവസാന നാളുകളില്‍ ജപ്പാനിലെ ഹിരോഷിമയില്‍ ലിറ്റില്‍ ബോയ് എന്ന അണുബോംബ് ബാക്കി വെച്ചത് ദുരിതങ്ങളുടേയും വേദനകളുടേയും തുടര്‍ദിനങ്ങളാണ്.രണ്ടാം ലോക മഹായുദ്ധത്തില്‍ എതിര്‍ ചേരിയിലുള്ള ജപ്പാനെ തകര്‍ക്കാന്‍ അമേരിക്ക പ്രയോഗിച്ച അണ്വായുധം അങ്ങനെ ലോകചരിത്രത്തിലെ സമാനതകളില്ലാത്തെ കൂട്ടക്കുരുതിയായി മാറി. തല്‍ക്ഷണം മരിച്ചത് 80,000ത്തോളം പേര്‍. 1945 അവസാനത്തോടെ ബോംബിംഗില്‍ ജീവച്ഛവമായ 60,000 പേര്‍ കൂടി മരണത്തിന് കീഴടങ്ങി. പതിനായിരങ്ങള്‍ മാരക പരിക്കുകളും അണുവികരണം ഉണ്ടാക്കിയ പ്രയാസങ്ങളാലും ജീവിതം തള്ളി നീക്കി. ആകെ ഉണ്ടായിരുന്ന 76,000ത്തോളം കെട്ടിടങ്ങളില്‍ 70,000വും തകര്‍ന്നു. ഹിരോഷിമ അക്ഷരാര്‍ത്തത്തില്‍ തകര്‍ന്നടിഞ്ഞു. ഹിരോഷിമ ജപ്പാന്റെ മാത്രം ഓര്‍മയല്ല, ലോകത്തിന്റെ മുഴുവന്‍ ഓര്‍മയാണ്.

Related News