Loading ...

Home International

വു​ഹാ​നി​ല്‍ കോവിഡ് രോ​​​​ഗ​​​​മു​​​​ക്ത​​​​രി​​​​ല്‍ 90 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​നും ശ്വാ​സ​കോ​ശതകരാര്‍

ബെ​​​​യ്ജിം​​​​ഗ്: കോ​​​​വി​​​​ഡ്-19 ന്‍റെ പ്ര​​​​ഭ​​​​വ​​​​കേ​​​​ന്ദ്ര​​​​മാ​​​​യ ചൈ​​​​ന​​​​യി​​​​ലെ വു​​​​ഹാ​​​​നി​​​​ല്‍ രോ​​​​ഗ​​​​മു​​​​ക്ത​​​​രി​​​​ല്‍ ന​​​​ട​​​​ന്ന പ​​​​ഠ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​യ​​​​തു ഭീ​​​​തി​​​ദ​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍. രോ​​​​ഗ​​​​മു​​​​ക്ത​​​​രി​​​​ല്‍ 90 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​നും ശ്വാ​​​​സ​​​​കോ​​​​ശ​​​​ത്തി​​​​നു ത​​​ക​​​രാ​​​ര്‍ സം​​​​ഭ​​​​വി​​​​ച്ച​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി. അ​​​​വ​​​​ശേ​​​​ഷി​​​​ച്ച പ​​​​ത്തു​​​​ശ​​​​ത​​​​മാ​​​​നം പേ​​​​രി​​​​ല്‍ പ​​​​കു​​​​തി​​​​യോ​​​​ളം ആ​​​​ളു​​​​ക​​​​ള്‍​​​​ക്കു വീ​​​​ണ്ടും രോ​​​​ഗ​​​​വ്യാ​​​​പ​​​​ന​​​​വും ക​​​​ണ്ടെ​​​​ത്തി. à´‡â€‹â€‹â€‹â€‹à´¤àµ‡â€‹â€‹â€‹â€‹à´¤àµà´¤àµâ€‹â€‹â€‹â€‹à´Ÿâ€‹â€‹â€‹â€‹à´°àµâ€â€‹â€‹â€‹â€‹à´¨àµà´¨àµ ഇ​​​​വ​​​​രെ വീ​​​​ണ്ടും ക്വാ​​​​റ​​​​ന്‍റൈ​​​​നി​​​​ലാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു ഗ്ലോ​​​​ബ​​​​ല്‍ ടൈം​​​​സ് റി​​​​പ്പോ​​​​ര്‍​​​​ട്ട് ചെ​​​​യ്തു.

വു​​​​ഹാ​​​​ന്‍ സ​​​​ര്‍​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ ഷോം​​​​ങ്ഗാ​​​​ന്‍ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ അ​​​​ത്യാ​​​​ഹി​​​​ത​​​​വി​​​​ഭാ​​​​ഗം ത​​​​ല​​​​വ​​​​ന്‍ പെ​​​​ങ് ഷി​​​​യോം​​​​ഗി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണു പ​​​​രീ​​​​ക്ഷ​​​​​ണം. ഏ​​​​പ്രി​​​​ലി​​​​നു​​​​ശേ​​​​ഷം രോ​​​​ഗ​​​​മു​​​​ക്ത​​​​രാ​​​​യ നൂ​​​​റു​​​​പേ​​​​രെ​​​​യാ​​​​ണു ശാ​​​​രീ​​​​രി​​​​ക പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ള്‍​​​​ക്കു വി​​​​ധേ​​​​യ​​​​രാ​​​​ക്കി​​​​യ​​​​ത്. ഒ​​​​രു​​​​വ​​​​ര്‍​​​​ഷം നീ​​​​ണ്ടു​​​​നി​​​​ല്‍​​​​ക്കു​​​​ന്ന പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളു​​​​ടെ ആ​​​​ദ്യ​​​​ഘ​​​​ട്ടം ജൂ​​​ലൈ​​​​യി​​​​ല്‍ പൂ​​​​ര്‍​​​​ത്തി​​​​യാ​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് ഈ ​​​​ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​യ​​​​ത്.

പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു വി​​​​ധേ​​​​യ​​​​രാ​​​​യ രോ​​​​ഗ​​​​മു​​​​ക്ത​​​​രു​​​​ടെ ശ​​​​രാ​​​​ശ​​​​രി പ്രാ​​​​യം 59 വ​​​​യ​​​​സാ​​​​യി​​​​രു​​​​ന്നു. ആ​​​​ദ്യ​​​​ഘ​​​​ട്ട ഫ​​​​ല​​​​മ​​​​നു​​​​സ​​​​രി​​​​ച്ച്‌ 90 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും ശ്വാ​​​​സ​​​​കോ​​​​ശ​​​​ത്തി​​​​നു ത​​​ക​​​രാ​​​ര്‍ സം​​​​ഭ​​​​വി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ശ്വാ​​​​സ​​​​മെ​​​​ടു​​​​ക്കു​​​​ന്ന​​​​തു​​​​ള്‍​​​​പ്പെ​​​​ടെ പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ന​​​​ങ്ങ​​​​ള്‍ ആ​​​​രോ​​​​ഗ്യ​​​​മു​​​​ള്ള ആ​​​​ളു​​​​ക​​​ളു​​​ടെ അ​​​​വ​​​​സ്ഥ​​​​യി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല എ​​​​ന്നാ​​​​ണ് ഇ​​​​തി​​​​ലൂ​​​​ടെ വ്യ​​​​ക്ത​​​​മാ​​​​കു​​​​ന്ന​​​​തെ​​​​ന്നു റി​​​​പ്പോ​​​​ര്‍​​​​ട്ടി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

രോ​​​​ഗ​​​​മു​​​​ക്ത​​​​രെ ആ​​​​റ് മി​​​​നി​​​​റ്റ് ന​​​​ട​​​​ത്തി​​​​യ​​​​പ്പോ​​​​ള്‍ 400 മീ​​​​റ്റ​​​​ര്‍ ദൂ​​​​ര​​​​മാ​​​​ണു പി​​​​ന്നി​​​​ടാ​​​​നാ​​​​യ​​​​ത്. പൂ​​​​ര്‍​​​​ണ​​​​ആ​​​​രോ​​​​ഗ്യ​​​​മു​​​​ള്ള​​​​യാ​​​​ളു​​​​ക​​​​ള്‍​​​​ക്ക് 100 മീ​​​​റ്റ​​​​ര്‍​​​​കൂ​​​​ടി അ​​​​ധി​​​​കം സ​​​​ഞ്ച​​​​രി​​​​ക്കാ​​​​നാ​​​​കും. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍​​​നി​​​​ന്നു വി​​​​ട്ട​​​​ശേ​​​​ഷ​​​​വും മൂ​​​​ന്നു​​​​മാ​​​​സ​​​​ത്തോ​​​​ളം ചി​​​​ല രോ​​​​ഗി​​​​ക​​​​ള്‍ ഓ​​​​ക്സി​​​​ജ​​​​ന്‍ സി​​​​ലി​​​​ണ്ട​​​​റി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​ത്താ​​​​ലാ​​​​ണു ക​​​​ഴി​​​​ഞ്ഞ​​​​ത്.

പ​​​​ത്തു​​​​ശ​​​​ത​​​​മാ​​​​നം പേ​​​​ര്‍​​​​ക്ക് കൊ​​​​റോ​​​​ണ വൈ​​​​റ​​​​സി​​​​നെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​നു​​​​ള്ള ആ​​​ന്‍റി​​​ബോ​​​ഡി ന​​​​ഷ്ട​​​​മാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ല്‍​​​​ത്ത​​​​ന്നെ അ​​​​ഞ്ച് ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന് കോ​​​​വി​​​​ഡ്-19 പ​​​​രി​​​​ശോ​​​​ധ​​​​ന നെ​​​​ഗ​​​​റ്റീ​​​​വ് ആ​​​​യെ​​​​ങ്കി​​​​ലും ഇ​​​​മ്മ്യു​​​​ണോ​​​​ഗ്ലോ​​​​ബി​​​​ന്‍ എം(​​​​ഐ​​​​ജി​​​​എം) പോ​​​​സി​​​​റ്റീ​​​​വ് ആ​​​​യ​​​​തി​​​​നാ​​​​ല്‍ വീ​​​​ണ്ടും ക്വാ​​​​റ​​​​ന്‍റൈ​​​​നി​​​​ലേ​​​​ക്കു അ​​​​യ​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വൈ​​​​റ​​​​സി​​​​ന്‍റെ ആ​​​​ക്ര​​​​മ​​​​ണം തു​​​​ട​​​​ങ്ങി​​​​യാ​​​​ല്‍ ആ​​​​ദ്യം ശ​​​​രീ​​​​ര​​​​ത്തി​​​​ല്‍ രൂ​​​​പ​​​​പ്പെ​​​​ടു​​​​ന്ന ആ​​​ന്‍റി​​​ബോ​​​ഡി​​​യാ​​​ണ് ഐ​​​​ജി​​​​എം. ‌

Related News