Loading ...

Home International

അഫ്ഗാനിസ്താനിലെ ജയിലില്‍ 18 മണിക്കൂര്‍ നീണ്ട വെടിവെപ്പ് ; 29 പേര്‍ കൊല്ലപ്പെട്ടു

ജലാലാബാദ് : അഫ്ഗാനിസ്താനിലെ ജലാലാബാദിലെ ജയിലില്‍ 18 മണിക്കൂര്‍ നീണ്ട വെടിവെപ്പ് . നാന്‍ഗര്‍ഹര്‍ ജയിലിലാണ് അഫ്ഗാന്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.തീവ്രവാദി ആക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടതായും 50 പേര്‍ക്ക് പരിക്കേറ്റതായും സുരക്ഷാ മന്ത്രാലയം വക്താവ് ഫവാദ് അമാന്‍ അറിയിച്ചതായി ടോലോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു .ജയിലില്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് തീവ്രവാദികള്‍ സുരക്ഷാ സേനക്ക് നേരെ ആക്രമണം നടത്തിയത് . à´¤à´Ÿà´µàµà´ªàµà´³àµà´³à´¿à´•à´³àµ† കൂടാതെ ജയില്‍ സുരക്ഷാ അംഗങ്ങള്‍, അഫ്ഗാന്‍ സുരക്ഷാ സേനാംഗങ്ങള്‍, സിവിലിയന്‍മാര്‍ എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് .ഞായറാഴ്ചയാണ് സ്ഫോടകവസ്തുക്കള്‍ നിറച്ചെത്തിയ തീവ്രവാദികളുടെ വാഹനം ജയില്‍ കവാടത്തില്‍ പൊട്ടിത്തെറിച്ചത് . ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐ.എസ്. ഏറ്റെടുത്തിട്ടുണ്ട്

Related News