Loading ...

Home International

തുര്‍ക്കിയില്‍ സാമൂഹ്യ മാദ്ധ്യമങ്ങള്‍ക്ക് നിയന്ത്രണം

ഇസ്താന്‍ബുള്‍: തുര്‍ക്കിയില്‍ സാമൂഹ്യമാദ്ധ്യമങ്ങള്‍ക്ക് കടുത്ത വിലക്ക് ഏര്‍പ്പെടു ത്താനൊരുങ്ങി ഭരണകൂടം. തുര്‍ക്കി പാര്‍ലമെന്റാണ് സമൂഹമാദ്ധ്യമങ്ങളെ നിയന്ത്രിക്കാനുള്ള അധികാരം ഭരണകൂടത്തിന് നല്‍കിയത്. നിലവിലെ ഭരണകൂടത്തിനെതിരായ വികാരം ഉയരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു.നിലവില്‍ പത്തുലക്ഷത്തിലധികം ജനങ്ങളാണ് തുര്‍ക്കിയില്‍ സമൂഹമാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. നിരോധനം ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് എന്നിവയെ ബാധിക്കുമെന്നാണ് സൂചന. ഇവയുടെ സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാനും വേണ്ടിവന്നാല്‍ പ്രവര്‍ത്തനം നിര്‍ത്തലാക്കാനും ഭരണകൂടത്തിന് അധികാരം നല്‍കുന്നതാണ് ബില്ല്.ഹാഗിയ സോഫിയ പള്ളി മസ്ജിദാക്കിയതിനെതിരെ നടക്കുന്ന ഭരണകൂട വിരുദ്ധവികാരവും ഗ്രീസിന്റെ പ്രചാരണവും ജനങ്ങളിലെത്താതിരിക്കാനാണ് തീരുമാനമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. എര്‍ദോഗന്റെ നേതൃത്വത്തില്‍ മത മൗലികവാദം ശക്തിപ്രാപിക്കുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് അതിന്റെ ഭാഗമാണെന്നും അന്താരാഷ്ട്രമാദ്ധ്യമങ്ങള്‍ പറയുന്നു.

Related News