Loading ...

Home International

ചൈനാ കടലിലെ പ്രതിരോധം ജപ്പാന്‍ നയിക്കും

വാഷിംഗ്ടണ്‍: ചൈനയുടെ കിഴക്കന്‍ ഏഷ്യയിലെ ഭീഷണിക്കെതിരെ അമേരിക്കയുടെ ദ്വീപ് ശൃംഖലാ പ്രതിരോധ തന്ത്രം കരുത്താര്‍ജ്ജിക്കുന്നു. ചൈനയുമായുള്ള എല്ലാത്തരം ബന്ധങ്ങളും വിഛേദിച്ചുകൊണ്ടിരിക്കുന്ന അമേരിക്കയുടെ നീക്കം ജപ്പാനെ കൂട്ടുപിടിച്ചാണ്. ചൈനാക്കടലിലെ ദ്വീപ് രാഷ്ട്രങ്ങളെ സഹായിക്കുന്നതിനാണ് പ്രതിരോധ രംഗത്തെ നയങ്ങളെ ട്രംപ് മാറ്റിയെഴുതിയിരിക്കുന്നത്.ജപ്പാനുമായുള്ള പ്രതിരോധ ബന്ധമാണ് നിലവില്‍ അമേരിക്ക പെസഫിക് മേഖലയില്‍ ശക്തമാക്കിയിരിക്കുന്നത്. ഒക്കിനാവാ മേഖലയാണ് ഇതിനായി അമേരിക്ക താവളമാക്കുന്നത്. സുപ്രധാന ദ്വീപുകളെ കോര്‍ത്തിണക്കിയുള്ള അത്യാധുനിക പ്രതിരോധ സംവിധാനമാണിത്. ജപ്പാനടക്കമുള്ള ദ്വീപു രാജ്യങ്ങള്‍ക്ക് ചൈനയുടെ ഭീഷണിയില്‍ നിന്നും മോചനം നല്‍കുകയാണ് ലക്ഷ്യം. à´®à´¿à´¯à´¾à´•àµà´•àµ‹ കടലിടുക്കാണ് സുപ്രധാന കേന്ദ്രമാവുകയെന്ന് പ്രതിരോധ നിരീക്ഷകര്‍ വിലയിരുത്തുന്നു. ജപ്പാന്‍ മുതല്‍ ഫിലിപ്പൈന്‍സും ഇന്തോനേഷ്യയും à´ˆ ശൃംഖലയുടെ ഭാഗമായി ഇണക്കിയിരിക്കുകയാണ്. ഇവരെല്ലാം ചേരുന്ന സേനയാണ് പ്രതിരോധ സജ്ജമായി ചൈനക്കെതിരെ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നത്. നിലവില്‍ തായ് വാന്‍, ഇന്തോനേഷ്യ, വിയറ്റ്‌നാം, ഫിലിപൈന്‍സ് എന്നീ ചെറു രാജ്യങ്ങളോടെല്ലാം ചൈനാക്കടലില്‍ ബീജിംഗ് ഭരണകൂടം പോരിലാണ്. à´ˆ ഹുങ്കിനെതിരെയാണ് അമേരിക്കയുടെ വന്‍ നീക്കം. വ്യാപാര കാര്യത്തില്‍ ഇതേ മേഖലയില്‍ ഇന്ത്യയുടെ സഹായം ഉറപ്പിക്കാന്‍ ഓസ്‌ട്രേലിയ നേതൃത്വം കൊടുത്തതോടെ വലിയ ഒരു മേഖലയാണ് അമേരിക്ക കയ്യിലാക്കുന്നത്.അമേരിക്ക അണിനിരത്താന്‍ പോകുന്ന നാവിക സേനാ വ്യൂഹം മിയാക്കോ കടലിടുക്കില്‍ ജപ്പാന്റെ നിയന്ത്രണത്തിലായിരിക്കും പ്രവര്‍ത്തിക്കുക. ചൈനയ്‌ക്കെതിരെ പാറപോലെ ഉറച്ച ഒരു കൂട്ടുകെട്ടെന്നാണ് ട്രംപ് പുതിയ നീക്കത്തെ വിശേഷിപ്പിച്ചത്. 'ഫോഴ്‌സ് ഡിസൈന്‍ 2030' എന്ന അമേരിക്കന്‍ സേനയുടെ അടുത്ത പത്തുവര്‍ഷത്തേയ്ക്കുള്ള സമഗ്ര പ്രതിരോധ പദ്ധതിയുടെ ഭാഗമാണ് ഒക്കിനാവാ പ്രതിരോധ സംവിധാനം. നിരവധി വിമാനങ്ങളും മറ്റ് ട്രൂപ്പുകളും പീരങ്കിയുമടക്കമുള്ള വലിയ ആയുധ സന്നാഹത്തിനെ വെട്ടിക്കുറയ്ക്കാമെന്നതാണ് ഒരു നേട്ടം. പകരമായി സര്‍വ്വസന്നാഹത്തോടെയുള്ള നാവിക സേനാ വ്യൂഹത്തെയാണ് ചൈനാ കടലില്‍ മാത്രം അണിനിരത്തിക്കൊണ്ടിരിക്കുന്നത്. ചൈനയേയും റഷ്യയേയും കിഴക്കന്‍ മേഖലയില്‍ നിന്നും പ്രതിരോധിക്കുക എന്ന ദ്വിമുഖ തന്ത്രമാണ് അമേരിക്ക പയറ്റുന്നത്. നിലവില്‍ ചൈനയുമായി കടുത്ത പോരിലായിരിക്കുന്ന അമേരിക്കയുടെ നയത്തിനെ റഷ്യ മാറിനിന്നാണ് വീക്ഷിക്കുന്നത്.ലോകപ്രശസ്തമായ പേള്‍ഹാര്‍ബര്‍ കേന്ദ്രീകരിച്ചുള്ള അമേരിക്കയുടെ അതിവിപുലമായ നാവിക സേനയെയാണ് വികേന്ദ്രീകരിക്കുന്നത്. രണ്ടര ലക്ഷം വരുന്ന നാവിക സൈന്യമാണ് ഇവിടെ മാത്രമുള്ളത്. 2000 വിമാനങ്ങള്‍ സജ്ജമാണ്. മൂന്ന് വിമാനവാഹിനി കപ്പലുകളും 200 യുദ്ധകപ്പലുകളുമാണ് പെസഫിക്കില്‍ മാത്രം അമേരിക്കയുടേതായി ഉള്ളത്. രണ്ടാം ലോകമഹായുദ്ധം, കൊറിയന്‍ യുദ്ധം, വിയറ്റ്‌നാം യുദ്ധം എന്നിവയില്‍ പങ്കെടുത്തത് à´ˆ സേനാ വ്യൂഹമാണ്. നിലവിലെ ആഗോള ഭീകരവിരുദ്ധ യുദ്ധത്തില്‍ പ്രവര്‍ത്തിക്കുന്ന സീല്‍ എന്ന നാവിക കമാന്റോ സംഘം അടക്കം പെസഫിക് മേഖലയിലാണ് തമ്ബടിച്ചിരിക്കുന്നത്.

Related News