Loading ...

Home International

രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം പ​ന്ത്ര​ണ്ട് ല​ക്ഷം ക​ട​ന്നു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 12 ല​ക്ഷം ക​ട​ന്നു. 12,38,635 കോ​വി​ഡ് കേ​സു​ക​ളാ​ണ് ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 45,720 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും 1,129 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന രോ​ഗ​ബാ​ധ ക​ണ​ക്കാ​ണി​ത്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 3,37,607 ആ​യി. 12,556 പേ​രാ​ണ് ഇ​വി​ടെ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ച​ത്. സം​സ്ഥാ​ന​ത്ത് രോ​ഗം ഏ​റ്റ​വും മോ​ശ​ക​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത് മും​ബൈ​യി​ലാ​ണ്.

ത​മി​ഴ്‌​നാ​ട്ടി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1,86,492 ആ​യി. 3,144 പേ​ര്‍ ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ​യും സ്ഥി​തി ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. 1,26,323 പേ​ര്‍​ക്കാ​ണ് ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച​ത്. 3,719 പേ​ര്‍ സം​സ്ഥാ​ന​ത്ത് മ​രി​ച്ചു.

Related News