Loading ...

Home International

കുട്ടികളുടെ ഡേറ്റ ദുരുപയോഗിച്ചു; ടിക് ടോക്കിന് പിഴയിട്ട് കൊറിയ

സീ​​​യൂ​​​ള്‍: കു​​​ട്ടി​​​ക​​​ളു​​​ടെ ഡേ​​​റ്റ ​​​ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്തെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​​​ന്ന് ടി​​​ക് ടോ​​​ക്കി​​​ന് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ 1,23,000 പൗ​​​ണ്ട് വ​​​രു​​​ന്ന തു​​​ക പി​​​ഴ വി​​​ധി​​​ച്ചു.

14 വ​​​യ​​​സി​​​നു താ​​​ഴെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​ടെ സ​​​മ്മ​​​ത​​​മി​​​ല്ലാ​​​തെ ടി​​​ക് ടോ​​​ക് ശേ​​​ഖ​​​രി​​​ച്ച​​​താ​​​യി നി​​​രി​​​ക്ഷ​​​ണ സ​​​മി​​​തി​​​യാ​​​യ കൊ​​​റി​​​യ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ ക​​​മ്മീ​​​ഷ​​​ന്‍ ക​​​ണ്ടെ​​​ത്തി.
ടി​​​ക് ടോ​​​ക്കി​​​ന്‍റെ വാ​​​ര്‍​​​ഷി​​​ക വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ മൂ​​​ന്നു ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം വ​​​രു​​​ന്ന​​​താ​​​ണ് പി​​​ഴ​​​ത്തു​​​ക. à´•â€‹â€‹â€‹à´´à´¿â€‹â€‹â€‹à´žàµà´žâ€‹â€‹â€‹à´µâ€‹â€‹â€‹à´°àµâ€â€‹â€‹â€‹à´·â€‹â€‹â€‹à´®à´¾â€‹â€‹â€‹à´£àµ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​ത്. കു​​​ട്ടി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​റാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം റി​​​ക്കാ​​​ര്‍​​​ഡു​​​ക​​​ള്‍ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി ശേ​​​ഖ​​​രി​​​ച്ച​​​താ​​​യി തെ​​​ളി​​​ഞ്ഞു.

വ്യ​​​ക്തി​​​ഗ​​​ത വി​​​വ​​​ര​​​ങ്ങ​​​ള്‍ രാ​​​ജ്യ​​​ത്തി​​​നു പു​​​റ​​​ത്തേ​​​ക്കു ക​​​ട​​​ത്തി​​​യ​​​തി​​​നെ​​​ക്കു​​​റി​​​ച്ച്‌ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​​​ക്കു ടി​​​ക് ടോ​​​ക് വി​​​വ​​​രം ന​​​ല്കി​​​യി​​​ല്ലെ​​​ന്നും ക​​​മ്മീ​​​ഷ​​​ന്‍ ക​​​ണ്ടെ​​​ത്തി.

നേ​​​ര​​​ത്തേ ഇ​​​ന്ത്യ ടി​​​ക് ടോ​​​ക് അ​​​ട​​​ക്ക​​​മു​​​ള്ള ചൈ​​​നീ​​​സ് ആ​​​പ്പു​​​ക​​​ള്‍ നി​​​രോ​​​ധി​​​ച്ചി​​​രു​​​ന്നു. യു​​​എ​​​സും സ​​​മാ​​​ന നീ​​​ക്കം പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു.

Related News