Loading ...

Home International

തെരഞ്ഞെടുപ്പ് നാളെ: പ്രചാരണം അന്തിമഘട്ടത്തില്‍

വാഷിങ്ടണ്‍: അമേരിക്കന്‍  പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പോരാട്ടം അന്തിമഘട്ടത്തിലേക്ക് കടക്കവെ പ്രചാരണം കൊഴുപ്പിച്ച് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റനും. ഒരുപക്ഷത്തേക്കും ചായ്വില്ലാത്ത വോട്ടര്‍മാരെ സ്വാധീനിക്കുകയാണ് സ്ഥാനാര്‍ഥികളുടെ ലക്ഷ്യം.അയോവ, മിനിസോട, മിഷിഗന്‍, പെന്‍സല്‍വേനിയ, വിര്‍ജീനിയ, ഫ്ളോറിഡ, നോര്‍ത് കരോലൈന, ന്യൂ ഹാംഷെയര്‍ എന്നീ സംസ്ഥാനങ്ങളിലെ വോട്ട് ഉറപ്പിക്കാനാണ് ട്രംപിന്‍െറ കഠിനശ്രമം. നോര്‍ത് കരോലൈനയിലെ റെലീഹിലാണ് ഹിലരി അവസാനത്തെ പ്രചാരണവേദി.സാമ്പത്തികരംഗത്ത് ഉച്ഛനീചത്വം അവസാനിപ്പിച്ച് സമത്വം കൊണ്ടുവരുമെന്ന് ഹിലരി പ്രഖ്യാപിച്ചു. അതിനിടെ, യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ മുഴുവന്‍ സമയവും ഹിലരിയുടെ പ്രചാരണത്തിന് മാറ്റിവെച്ചിരിക്കുകയാണെന്ന് ട്രംപ് പരിഹസിച്ചു. ഒട്ടും ആകര്‍ഷകമല്ലാത്ത ഹിലരിയുടെ പ്രചാരണത്തിന് ആളെ കൂട്ടാനാണ് ഒബാമയുടെ ശ്രമം.വൈറ്റ്ഹൗസില്‍ നിരവധി ജോലികള്‍ ബാക്കിവെച്ചാണ് ഒബാമയുടെ പ്രചാരണമെന്നും ട്രംപ് കുറ്റപ്പെടുത്തി.പോസ്റ്റ് à´Ž.ബി.സി സര്‍വേയില്‍ ഹിലരി അഞ്ചു പോയന്‍റിന് മുന്നിലാണ്.

ട്രംപിന്‍െറ റാലിയില്‍ പ്രതിഷേധം
 à´¯àµ.എസ് റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍െറ റാലി പാര്‍ട്ടി പ്രവര്‍ത്തകന്‍െറ പ്രതിഷേധത്തെതുടര്‍ന്ന് അലങ്കോലപ്പെട്ടു. ‘റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാര്‍ ട്രംപിനെതിരെ’ എന്നെഴുതിയ പ്ളക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചാണ് ഓസ്റ്റിന്‍ ക്രൈറ്റസ് എന്നയാള്‍ പ്രതിഷേധം നടത്തിയത്. പരിപാടിയെ ട്രംപ് അഭിസംബോധന ചെയ്യാന്‍ തുടങ്ങവെയാണ് ഓസ്റ്റിന്‍ പ്ളക്കാര്‍ഡ് ഉയര്‍ത്തിക്കാട്ടിയത്. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന സുരക്ഷാജീവനക്കാര്‍ അദ്ദേഹത്തെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി. à´ªàµà´°à´¤à´¿à´·àµ‡à´§à´¿à´šàµà´šà´¯à´¾à´³àµâ€ ആയുധധാരിയാണെന്ന് ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ പറഞ്ഞതിനെതുടര്‍ന്ന് ട്രംപിനെ അദ്ദേഹത്തിന്‍െറ സുരക്ഷാജീവനക്കാര്‍ വേദിയുടെ പിറകിലേക്ക് മാറ്റി. അല്‍പസമയത്തിനുശേഷം പുനരാരംഭിച്ച പരിപാടിയില്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ളെന്നും ആര്‍ക്കും നമ്മെ തടയാനാവില്ളെന്നും ട്രംപ് പറഞ്ഞു. എന്നാല്‍, പ്ളക്കാര്‍ഡ് ഉയര്‍ത്തിപ്പിടിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും തോക്കോ മറ്റേതെങ്കിലും ആയുധങ്ങളോ കൈവശം വെച്ചിരുന്നില്ളെന്നും ഓസ്റ്റിന്‍ പറഞ്ഞു. à´¬à´¾à´²à´±àµà´±àµ പേപ്പര്‍ കൈമാറിയാല്‍ കോടി രൂപ പിഴതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകള്‍ കൈമാറുന്നതിന് സുപ്രീംകോടതി വിലക്ക്. മറ്റൊരാളുടെ ബാലറ്റ് പേപ്പര്‍ കൈവശം വെക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും ഒരു കോടി രൂപ പിഴയും വിധിച്ചു. അരിസോണ സംസ്ഥാനത്താണ് മറ്റൊരാളുടെ ബാലറ്റ് പേപ്പര്‍ ശേഖരിക്കുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തിയത്.മെക്സിക്കന്‍ കുടിയേറ്റക്കാരും ന്യൂനപക്ഷങ്ങളും ഏറെയുള്ള സംസ്ഥാനമാണ് അരിസോണ. നേരത്തേ ആവശ്യപ്പെടുന്നവര്‍ക്ക് ബാലറ്റ് പേപ്പറുകള്‍ അയച്ചുകൊടുക്കും. വോട്ട് രേഖപ്പെടുത്തിയ പേപ്പറുകള്‍ വോട്ടര്‍മാര്‍തന്നെ തിരിച്ചയക്കുകയോ വോട്ടിങ് അവസാനിക്കുന്ന സമയത്തിനുമുമ്പ് പോളിങ് സ്റ്റേഷനില്‍ എത്തിക്കുകയോ വേണം.തെരഞ്ഞെടുപ്പ് സംബന്ധിച്ച് അടുത്തിടെ സുപ്രീംകോടതി നല്‍കിയ മൂന്നാമത്തെ വിധിയാണിത്. കഴിഞ്ഞ രണ്ടു വിധിയും സ്വാഗതം ചെയ്ത ഡെമോക്രാറ്റുകള്‍ ഒടുവിലത്തെ വിധിയില്‍ നിരാശരാണ്. നോര്‍ത് കരോലിനയില്‍ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കിയ ആയിരക്കണക്കിന് പേരുകള്‍ പുന$സ്ഥാപിക്കണമെന്നും ഒഹായോവില്‍ വോട്ടര്‍മാര്‍ക്ക് ഭീഷണിയില്ളെന്ന് ട്രംപിന്‍െറ പ്രചാരണവിഭാഗം ഉറപ്പുവരുത്തണമെന്നുമായിരുന്നു ഇതിന് മുമ്പുണ്ടായ വിധികള്‍.മാധ്യമങ്ങള്‍ ഹിലരിയുടെ പക്ഷംപിടിക്കുന്നു –സര്‍വേ à´¯àµ.എസ് മാധ്യമങ്ങള്‍ ഹിലരി ക്ളിന്‍റന്‍െറ പക്ഷംപിടിക്കുന്നുവെന്ന ഡൊണാള്‍ഡ് ട്രംപിന്‍െറ ആരോപണങ്ങള്‍ ശരിവെച്ച് ഭൂരിപക്ഷം വോട്ടര്‍മാരും. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച്  ഇക്കുറി തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന രീതിയിലാണ് മാധ്യമങ്ങളുടെ ചായ്വ്.ട്രംപിനെതിരായ ആരോപണങ്ങള്‍ പെരുപ്പിച്ചു കാണിക്കുമ്പോള്‍ ഹിലരിക്കെതിരായ എഫ്.ബി.ഐ അന്വേഷണം വാര്‍ത്തായാവാതിരിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നതായി സര്‍വേയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടുന്നു.

Related News