Loading ...

Home International

ജീന്‍ കാസ്‌ടെക്സ്‌ പുതിയ ഫ്രാന്‍സ്‌ പ്രധാനമന്ത്രി

പാരീസ് : ഇമ്മാനുവല്‍ മാക്രോണിന്റെ സര്‍ക്കാര്‍ പുനര്‍ രൂപീകരണത്തിന്റെ ഭാഗമായി ജീന്‍ കാസ്ടെക്സിനെ പുതിയ ഫ്രാന്‍സ് പ്രധാനമന്ത്രിയായി നിശ്ചയിച്ചു.
കോവിഡ് നിയന്ത്രണവിധേയമായ ശേഷം ഫ്രാന്‍സിലെ പുനരാരംഭ പ്രവര്‍ത്തനങ്ങള്‍ രൂപീകരിച്ചത് കാസ്ടെക്സായിരുന്നു.
പ്രധാനമന്ത്രിയായിരുന്ന എഡ്വാര്‍ഡ് ഫിലിപ് വെള്ളിയാഴ്ച രാവിലെ രാജിവച്ചു.സാമ്ബത്തികമേഖല പുനരുജ്ജീവിപ്പിക്കുന്നതിനാണ് തീരുമാനമെന്നാണ് ഔദ്യോഗിക ഭാഷ്യം. ഫ്രാന്‍സിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മാക്രേണിന്റെ പാര്‍ടി കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ പുനര്‍രൂപീകരണം.

Related News