Loading ...

Home International

ഹോങ്കോംഗ് വിഷയം യുഎന്നില്‍ ഉയര്‍ത്തി ഇന്ത്യ

ജനീവ: അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പിന്നാലെ ചൈനക്കെതിരായ നീക്കങ്ങള്‍ ശക്തമാക്കി ഇന്ത്യ. ഐക്യരാഷ്ട്രസഭയുടം മനുഷ്യാവകാശ സമിതിയില്‍ ഹോങ്കോംഗ് വിഷയം ഉയര്‍ത്തിയ ഇന്ത്യ ചൈനക്ക് കൃത്യമായ സന്ദേശം നല്‍കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഹോംങ്കോംഗ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായ ഇന്ത്യ വിഷയത്തിലിടപെട്ട് സംസാരിക്കുന്നത്. ബന്ധപ്പെട്ട കക്ഷികള്‍ പ്രശ്‌നങ്ങള്‍ "കൃത്യമായും ഗൗരവമായും വസ്തുനിഷ്ഠമായും" അഭിസംബോധന ചെയ്യണമെന്ന് ഇന്ത്യ യുഎന്‍ സമിതിയില്‍ ആവശ്യപ്പട്ടു. ജൂണ്‍ 30 മുതല്‍ ജുലൈ 21 വരെ ജനീവയില്‍ നടക്കുന്ന മനുഷ്യാവകാശ കൗണ്‍സിലിന്റെ 44-ാമത് സെഷനില്‍ യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധായ രാജീവ് കുമാര്‍ ചന്ദറാണ് ഹോംങ്കോങ് വിഷയം ഉന്നയിച്ചത്. വലിയ ഇന്ത്യന്‍ സമൂഹത്തെ കണക്കിലെടുത്ത് ചൈനയിലെ ഹോങ്കോംഗ് സ്പെഷ്യല്‍ അഡ്മിനിസ്ട്രേറ്റീവ് റീജിയനിലെ സമീപകാല സംഭവവികാസങ്ങള്‍ ഇന്ത്യ സൂക്ഷമമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് രാജീവ് കുമാര്‍ ചന്ദര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഈ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുന്ന നിരവധി പ്രസ്താവനകള്‍ ഞങ്ങള്‍ കേട്ടിട്ടുണ്ട്. ബന്ധപ്പെട്ട കക്ഷികള്‍‌ ഇക്കാര്യങ്ങള്‍ കണക്കിലെടുക്കുകയും അവ ശരിയായും, ഗൗരവത്തോടെയും വസ്തുനിഷ്ഠമായും അഭിസംബോധന ചെയ്യുമെന്നും ഞങ്ങള്‍‌ പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യ വ്യക്തമാക്കി. അതിനിടെ, പാക്കിസ്ഥാന്‍ സ്റ്റോക് എക്സ്ചേഞ്ചിലുണ്ടായ ആക്രമണത്തെ അപലപിച്ചു കൊണ്ട് ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയില്‍ ചൈന നല്‍കിയ പ്രസ്താവനയെ യുഎസും ജര്‍മ്മനിയും എതിര്‍ത്തിരുന്നു. ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമ്മുദ് ഖുറേഷിയും പ്രധാനമന്ത്രിയും ഇമ്രാന്‍ ഖാനും നേരത്തെ രംഗത്ത് എത്തിയിരുന്നു.

Related News