Loading ...

Home International

ബംഗ്ലാദേശില്‍ യാത്രാ ബോട്ട് മറിഞ്ഞ് 23 മരണം

ധാക്ക: ബംഗ്ലാദേശില്‍ യാത്രാ ബോട്ട് മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ച്‌ മറിഞ്ഞ് 23 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. മരിച്ചവരില്‍ ആറ് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. അമ്ബതോളം പേര്‍ ബോട്ടിലുണ്ടായിരുന്നുവെന്നാണ് വിലയിരുത്തല്‍. തലസ്ഥാനമായ ധാക്കയിലാണ് അപകടമുണ്ടായത്. 23 പേരുടെ മൃതശരീരം കണ്ടെത്തി. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. രാജ്യത്തെ ഏറ്റവും വലിയ നദീതുറമുഖമായ സദര്‍ഘട്ടിന് സമീപത്തായാണ് അപകടമുണ്ടായത്. സുരക്ഷാ പിഴവുകള്‍ കാരണം തോണികള്‍ മറിഞ്ഞ് അപകടമുണ്ടാവുന്നത് ബംഗ്ലാദേശില്‍ പതിവാണ്. പ്രതികൂല കാലാവസ്ഥയിലും പരമാവധിയിലധികം പേരെ കയറ്റിയാണ് ബംഗ്ലാദേശില്‍ മിക്കയിടങ്ങളിലും ബോട്ടുകള്‍ സര്‍വീസ് നടത്തുന്നത്.

Related News