Loading ...

Home International

ലോകത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 97 ല​ക്ഷം കടന്നു

വാ​ഷിം​ഗ്ട​ണ്‍: ലോകത്ത് കോ​വി​ഡ് രോഗ ബാ​ധി​ത​രു​ടെ എ​ണ്ണം 97 ല​ക്ഷം കടന്നു. പു​തു​താ​യി 1,79,521 കോവിഡ് കേ​സു​ക​ളാ​ണ് റിപ്പോര്‍ട്ട് ചെയ്തത്. വേ​ള്‍​ഡോ മീ​റ്റ​റി​ന്‍റെ ക​ണ​ക്ക് അനുസരിച്ച്‌ 491,724 പേ​രാ​ണ് കോവിഡ് ബാ​ധി​ച്ച്‌ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി മരണത്തിനു കീഴടങ്ങിയത്.അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ രോ​ഗ​ബാ​ധി​ത​ര്‍. അമേരിക്കയില്‍ മാ​ത്രം കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ 25 ല​ക്ഷം പിന്നിട്ടു. 2,504,588 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ അമേരിക്കയില്‍ ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 126,780 പേ​രാ​ണ് രോഗബാധയേറ്റ് യു​എ​സി​ല്‍ മ​രി​ച്ച​ത്. ബ്ര​സീ​ലി​ല്‍ 1,233,147 പേ​ര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ബ്ര​സീ​ലി​ല്‍ ആ​കെ മ​ര​ണം 55,000 പിന്നിട്ടു. ലോകത്ത് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് റ​ഷ്യ. ഇ​വി​ടെ 613,994 പേ​ര്‍​ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Related News